സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കബ് ബുൾബുൾ നിലമ്പൂർ തേക്കിനടുത്ത്
മരത്തിൽ കൊത്തുപണി പരിശീലനം
സിംപിൾ എക്സ്പ്രിരിമെൻറ്
പാവകളിക്കുള്ള പാവനിർമമം
ജെ ആർ സി യൂണിറ്റ്
ബഷീർദിനം
ഗൃഹസന്ദർശനം ക്ലാസ് മൂന്ന്
ഗൃഹസന്ദർശനം ക്ലാസ് നാല്
ഗൃഹസന്ദർശനം ക്ലാസ് ഒന്ന്
സ്ക്കൂൾ പാർലമെന്റ് തെരെ‍‍ഞ്ഞെടുപ്പ്
സ്ക്കൂൾ പാർലമെന്റ് തെരെ‍‍ഞ്ഞെടുപ്പ്
സ്ക്കൂൾ സ്പോർട്സ്
സിംപിൾ കലക്ഷൻസ്
സാമുഹ്യ ശാസ്ത്ര ക്ലബ്
മരതകം മാഗസിൻ
മരതകം മാഗസിൻ
ഗണിത മേള
ഇലക്ട്രിക് വയറിംഗ്
മരപ്പണി
ഹരിത വിദ്യാലയം പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കബ് ബുൾബുൾ യൂണിറ്റുകൾ

കബ്ബ്&ബുൾ-ബുൾ യൂണിറ്റ് ഏപ്പിക്കാട് കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എ യുമാണ് നേതൃത്വം വഹിക്കുന്നത്. *എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. 2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
  • JRC യൂണിറ്റ്
ജെ .ആർ. സി യൂണിറ്റ് ഏപ്പിക്കാട"ആരോഗ്യം" ,"സേവനം" "സൗഹൃദം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 2018 നവംബർ 14 ശിശു ദിനത്തിൽ 20 കേഡറ്റുകൾ അടങ്ങുന്ന ആദ്യ ജെ ആർ സി യൂണിറ്റിന് തുടക്കംകുറിച്ചു. കൗൺസിലറായി ശ്രീമതി. ബുസ്താന ഷിറിൻ. സി യാ ണ് നേതൃത്വം വഹിക്കുന്നത് . *സേവന മനോഭാവം വളർത്തിയെടുക്കുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജെ .ആർ .സി ക്ലാസുകൾ നൽകി വരുന്നുണ്ട്. *പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി. *പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി ജെ. ആർ .സി കേഡറ്റുകൾ വലിയൊരു തുക സഹായമായി നൽകിയിട്ടുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്

ഹരിത ക്ലബ്ബ്

വിദ്യാലയവും പരിസരവും ഹരിത മനോഹരമാക്കാൻ വേണ്ടിയും പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയും പ്രകൃതിയോടിണങ്ങിയുള്ള പഠനം നടക്കുന്നതിനു വേണ്ടിയുമായി കുട്ടികളെ സജ്ജരാക്കുന്നതിനുവേണ്ടി രൂപീകരിച്ച ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നത് ശ്രീമതി സഫിയ എം കെ ആണ്.ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ

-സ്കൂളിലൊരു പച്ചക്കറി തോട്ട നിർമാണം.

-സ്കൂളിലൊരു പൂന്തോട്ടനിർമാണം പരിപാലനം.

-സ്കൂളിന് ചുറ്റും ഫല വൃക്ഷ തൈകൾ നട്ടു.

-ഓരോ വീട്ടിലും അടുക്കളതോട്ടം നിർമിച്ചു.

-കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു.

-വിഷരഹിത പച്ചക്കറി ഉത്പാദനത്തെക്കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

-ഒരു വീട്ടിൽ ഒരു മരം പദ്ധതി നടപ്പിലാക്കി.

സുരക്ഷാ ക്ലബ്ബ്

വിദ്യാലയത്തിൽ കുട്ടികളുടെ അച്ചടക്കവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിനെ നേതൃത്വം വഹിക്കുന്നത് ശ്രീ.സി മുഹമ്മദ് ആണ്.

സുരക്ഷാ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ

*സ്കൂൾ ബസ് ,പാർക്ക്, ഗേറ്റ്, കിണർ തുടങ്ങി എല്ലാ സ്ഥലങ്ങളിലും സൂരക്ഷാ ബോഡുകൾ സ്ഥാപിച്ചു.

*കുട്ടികളുടെ സുരക്ഷക്ക് അച്ചടക്കം അനിവാര്യമാണെന്ന ബോധവത്ക്കരണം നടത്തുകയും ,അതിനായി ഓരോ ക്ലാസിൽ നിന്നും ഡിസിപ്ലിൻ ലീഡറായി ഓരോ കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

*ഭക്ഷണശാല ,ടോയ്ലറ്റ്, ബസ് വെയിറ്റിങ്ങ് ഷെഡ്, ഗേറ്റ് എന്നിവിടങ്ങളിലെല്ലാം അവർക്ക് ചുമതലകൾ നൽകി.

* സ്കൂൾപരിസരത്തെ അപകടകരമായ മാളങ്ങൾ അടച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തി.

സോഷ്യൽ ക്ലബ്ബ്

ചരിത്ര പരമായ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി. മറിയം വെള്ളാട്ടു ചോലയാണ്.

*കേരളത്തിലെ 14 ജില്ലകൾ പരിചയപ്പെടൽ

*പതാക നിർമാണം, പതിപ്പ്, രക്തദാന ദിനതോടനുബന്ധിച്ച പോസ്റ്റർ എന്നിവ തയ്യാറാക്കി.

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി നടത്തുന്ന ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി ബുസ്താന ഷെറിൻ .സി ആണ്.എല്ലാവർഷവും സബ്ജില്ലാ ശാസ്ത്രമേള യിൽ പങ്കെടുക്കുകയും ലഘുപരീക്ഷണം,ചാർട്ട്

എന്നിവയിൽ അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.2018 -19ൽ സ്കൂൾ തല ശാസ്ത്ര മേള വളരെ വിപുലമായി നടത്തി.ഇതിനോടനുബന്ധിച്ച് ഒരു പരീക്ഷണ ക്യാമ്പ് നടത്തി.

പ്രവർത്തനങ്ങൾ

*ശാസ്ത്രാവബോധം വളർത്തി എടുക്കുന്നതിനായി പരീക്ഷണ പെരുമഴ.

*സഞ്ചരിക്കുന്നപരീക്ഷണശാല.

*ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുടെ ക്വിസ് നടത്താറുണ്ട്.

* 2018-19ൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനായി സയൻസ് ക്ലബ് അംഗങ്ങൾ കോഴിക്കോട് പ്ലാനറ്റേറിയം സന്ദർശിച്ചു.

* 2019 ൽ സ്കൂൾ തലത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം നടത്തി.

ഗണിത ക്ലബ്ബ്

ഗണിത പരമായ കഴിവുകൾ വളർത്തിയെടുക്കുന്ന അതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി.റീന എൻ വി - ആണ്.

*ആഴ്ചയിൽ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്ന വാർത്തകൾ കുട്ടികൾ ശേഖരിക്കുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്താറുണ്ട്.

* കുസൃതി കണക്കുകൾ, പസിലുകൾ, ഗണിത കേളികൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുന്നു.

*ക്ലബ്ബുകളുടെ നേതൃത്വത്തിൽ മാഗസിൻ നിർമ്മിച്ചു.

എല്ലാ വർഷവും സബ്ജില്ലാ തല മത്സരത്തിൽ ക്വിസ്,സ്റ്റിൽ മോഡൽ,ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്,

പസ്സിൽ, മാഗസിൻ എന്നീ ഇനങ്ങളിൽ മത്സരിക്കുകയും 2017,18,19വർഷങ്ങളിൽ സ്റ്റിൽ മോഡലിന് തുടർച്ചയായി ഫസ്റ്റ് വിത്ത് എ ഗ്രേഡ് ലഭിക്കുകയുംചെയ്തു.

മറ്റ് ഇനങ്ങൾക്ക് A ഗ്രേഡ്,B ഗ്രേഡ് എന്നിവയും മാഗസിന് മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

2019 ൽ സബ്ജില്ലാ ഗണിത മേളയിൽ സ്കൂളിന് നാലാം സ്ഥാനം ലഭിച്ചു.

ഹെൽത്ത് ക്ലബ്

കുട്ടികളിൽ ആരോഗ്യം നിലനിർത്തുന്നതിൻ്റെ ആവശ്യകഥ മനസ്സിലാക്കി കൊടുക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് സജി മോൾ വിഎസ് ആണ്.

*സ്കൂളിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു.

*കുട്ടികളുടെ ആരോഗ്യം നിലനിർത്തുന്നതിനായി എല്ലാ ക്ലാസുകളിലും ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഉറപ്പുവരുത്തുന്നതിന്കുട്ടികൾക്ക് ചുമതല നൽകി.

പ്രവർത്തിപരിചയ ക്ലബ്

കുട്ടികളിൽ നിർമ്മാണപ്രവർത്തനങ്ങളിൽ ഉള്ള കഴിവ് വികസിപ്പിക്കുന്നതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി. ഖൈറുന്നിസ പി .കെ ആണ്.

പ്രവർത്തനങ്ങൾ

*ഡസ്റ്റർ നിർമാണം

*ചൂൽ നിർമാണം

*ആശംസ കാർഡ് നിർമാണം

*ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ പരിശീലനം

*വോളിബാൾ നെറ്റ് പരിശീലനം

*മരപ്പണി പരിശീലനം

*മെറ്റൽ ഷീറ്റ് വർക്ക്‌ പരിശീലനം

*മരത്തിൽ കൊത്ത്‌ പണി പരിശീലനം

*പാവ നിർമാണം പരിശീലനം

*കാർഡ് ബോർഡ്‌ ഉത്പന്നങ്ങൾ പരിശീലനം

*ഇലക്ട്രിക് വയറിംഗ് പരിശീലനം

*ലോഹത്തകിടിൽ കൊത്ത്‌ പണി -പരിശീലനം

*കുട നിർമാണം പരിശീലനം

*മുള കൊണ്ടുള്ള ഉത്പന്നങ്ങൾ പരിശീലനം

* ഒറിഗാമി നിർമാണ പരിശീലനം

*അംഗീകാരങ്ങൾ

#ഒന്നാം സ്ഥാനം

1) മുഹമ്മദ്‌ ഇഷാൻ(കുട നിർമാണം )

2 ) മുഹമ്മദ്‌ ബിൻഷാദ് (കാർഡ് ബോർഡ്‌ ഉത്പന്നങ്ങൾ )

3) മുഹമ്മദ്‌ ദിൽഷാദ് (മരത്തിൽ കൊത്ത്‌ പണി )

4 )മുഹമ്മദ്‌ ഷഹബാസ് (മുള കൊണ്ടുള്ള ഉത്പന്നങ്ങൾ )

5 ) മുഹമ്മദ്‌ ഇർഫാൻ (മരപ്പണി )

6 ) അബിൻഷാൻ (മെറ്റൽ ഷീറ്റ് ഉത്പന്നങ്ങൾ )

7) ആയിഷ സൻഹ (പാവ നിർമാണം )

#രണ്ടാം സ്ഥാനം

8) മുഹമ്മദ്‌ റിജാസ്

(ലോഹത്ത കിട്ടിൽ കൊത്ത്‌ പണി )

#മൂന്നാം സ്ഥാനം

9) ഷാബിൻ മെഹ്മൂദ് (ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ )

10 ) മുഹമ്മദ്‌ നിഷാൻ

(ഇലക്ട്രിക് വയറിംഗ് )

ലൈബ്രറി

ക്ലബ്ബുകൾ കൂടാതെ കുട്ടികളിൽ വായന ഒരു ശീലം ആക്കുന്നതിനായി ആയിരത്തോളം വരുന്ന ബുക്കുകൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ഈ ലൈബ്രറിക്ക് നേതൃത്വം വഹിക്കുന്നത് ശ്രീമതി. കാവ്യ. പി ആണ്.

കബ്ബ്&ബുൾ-ബുൾ

കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി

കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും

ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എയുമാണ് നേതൃത്വം വഹിക്കുന്നത്.

*എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്.

2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ജെ .ആർ. സി

"ആരോഗ്യം" ,"സേവനം" "സൗഹൃദം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 2018 നവംബർ 14 ശിശു ദിനത്തിൽ 20 കേഡറ്റുകൾ അടങ്ങുന്ന ആദ്യ ജെ ആർ സി യൂണിറ്റിന് തുടക്കംകുറിച്ചു. കൗൺസിലറായി ശ്രീമതി. ബുസ്താന ഷിറിൻ. സി യാ ണ് നേതൃത്വം വഹിക്കുന്നത് .

*സേവന മനോഭാവം വളർത്തിയെടുക്കുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജെ .ആർ .സി ക്ലാസുകൾ നൽകി വരുന്നുണ്ട്.

*പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി.

*പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി ജെ. ആർ .സി കേഡറ്റുകൾ വലിയൊരു തുക സഹായമായി നൽകിയിട്ടുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • CPTA വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ
  • മരതകം മാഗസിൻ
  • സ്ക്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി
  • പ്രവൃത്തി പരിചയം