സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്ക്കൂൾ ഹാൾ

എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം

 ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയുടെ പരിധിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ ഏപ്പിക്കാട് ഗാന്ധിനഗറിൽ എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ ഏപ്പിക്കാട് (AMLPS EPPICAD) എന്നപേരിൽ  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 

വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി 1951 ൽ കലാലയമാരംഭിച്ചു.സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ൽ അധികം കുട്ടികൾ മലയാളംഇംഗ്ലീഷ് മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയായിരുന്നു മാനേജർ.28/10/2021 ന് മാനേജർ മരണപ്പെടുകയും സ്ക്കൂൾ മാനേജ്മെൻറ് ചാലിൽ കുടുംബട്രസ്റ്റിനു കീഴിലാവുകയും ചെയ്തു ചരിത്രം വിശദമായി

വള്ളുവനാട് താലൂക്കിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിന് കലാലയം ആരംഭിച്ചത് 1951 ലാണ്. അതിനുമുമ്പ് വേറെ മാനേജ്മെൻ്റിൻ്റെ കീഴിൽ പലസ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്നു .പക്ഷേ അതിന് രേഖകളൊന്നും ലഭ്യമല്ല. 1951 ൽ സ്കൂൾ ആരംഭിക്കുമ്പോൾ 1 , 2 , 3 ക്ലാസുകൾ ഒരേ സമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽതന്നെ 66 വിദ്യാർത്ഥികളും 3 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജരും ഹെഡ്മാസ്റ്ററും. 1952 തന്നെ സ്കൂളിൽ നാലാം ക്ലാസും 1953 ൽ അഞ്ചാം ക്ലാസ്സുംആരംഭിച്ചു. ശ്രീനാരായണൻ എമ്പ്രാന്തിരി മാസ്റ്ററെക്കൂടാതെ ആർ.എം.പാറുക്കുട്ടിയമ്മ ടീച്ചർ , ശ്രീ ആർ എം കെ എസ് കുറുപ്പ് മാസ്റ്റർ ശ്രീമതി യു.ജാനകി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1951 ൽ 66 വിദ്യാർഥികൾ അടങ്ങുന്ന സ്കൂളിൽ ക്രമമായി വിദ്യാർഥികൾ വർധിച്ചു വരികയും സ്കൂളിന് സ്വന്തമായി കെട്ടിടം ഏപ്പിക്കാട് റോഡ് വക്കിൽ നിർമ്മിക്കുകയും സ്കൂൾ പുരോഗമിച്ചു വരികയും ചെയ്തു. എന്നാൽ ഈ കാലഘട്ടത്തിൽ അതായത് 1961 ജനുവരി മാസം ഇരുപത്തിയാറാം തീയതി മുതൽ സ്കൂളിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീനാരായണൻ എമ്പ്രാന്തിരിയുടെ തിരോധാനം ഈ സ്കൂളിൻെറ പുരോഗതിക്ക് ഒരു വിലങ്ങുതടിയായി. സ്കൂൾകെട്ടിടം പുതുതായി ഉണ്ടാക്കാനോ ഡിവിഷനുകൾ അനുവദിക്കുവാനോ സാധിച്ചില്ല. 12 വർഷങ്ങൾക്ക് ശേഷം മാനേജറുടെ ഭാര്യ നിയമാനുസൃതം സ്കൂൾ മാനേജർ ആയിത്തീർന്നു. ഹെഡ്മാസ്റ്ററായി ശ്രീ ചാമി മാസ്റ്റർ അധികാരമേൽക്കുകയും ചെയ്തു . 1971 ശ്രീ ചാമി മാസ്റ്റർ ഹെഡ്മാസ്റ്റർ സ്ഥാനം ഒഴിയുകയും ശ്രീ ആർ .എം .കെ .എസ് കുറുപ്പ് മാസ്റ്റർ ഹെഡ്മാസ്റ്റർ ആവുകയും ചെയ്തു .എൽ പി സ്കൂളിൽ നിന്ന് അഞ്ചാം ക്ലാസ് എടുത്തു മാറ്റിയതിനാൽ എമ്പ്രാന്തിരി മാസ്റ്ററുടെ ഒഴിവിൽ പുതിയ നിയമനം വേണ്ടി വന്നില്ല .1973 ശ്രീ എം കെ മുഹമ്മദ് അബ്ദുൾ സത്താറിനെ അറബി അധ്യാപകനായി നിയമിക്കുകയും അധ്യാപകരുടെ എണ്ണം അഞ്ചായി വർധിക്കുകയും ചെയ്തു .എന്നാൽ 1979 സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജറായ ശ്രീ അബ്ദുൽ ഹാജി കൈമാറ്റം ചെയ്യപ്പെട്ടു. അന്ന് ഈ സ്കൂളിന് സ്വന്തമായി 15 സെൻറ് താഴെ മാത്രമേ സ്ഥലം ഉണ്ടായിരുന്നുള്ളൂ. അതിനാൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുവാനോ കളിസ്ഥലം നിർമ്മിക്കുവാനോ സൗകര്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ 1979 മാനേജർ ശ്രീ അബ്ദു ഹാജി സ്കൂൾ കെട്ടിടം ഏപ്പിക്ക് ട് ജംഗ്ഷനിൽ നിന്നും ഇപ്പോൾ സ്ഥിതിചെയ്യുന്ന ഗാന്ധി നഗറിൽ ഉള്ള ഒരേക്കർ സ്ഥലത്തേക്ക് മാറ്റുവാൻ അപേക്ഷ നൽകുകയും ആയതിനെ സർക്കാർ അംഗീകാരം നൽകുകയും ചെയ്തു .തുടർന്ന് 1,2 ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷൻ വീതം ഉണ്ടാവുകയും സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 140 നിന്നും ഇരുന്നൂറ്റി 240 ആയി വർധിക്കുകയും ചെയ്തു .ഒന്നാം ക്ലാസിന് പുതുതായി ഡിവിഷൻ അനുവദിച്ചപ്പോൾ ശ്രീമതി മറിയക്കുട്ടി ടീച്ചറെ പുതിയ ഒഴിവിൽ നിയമിച്ചു. സർക്കാർ നിശ്ചയിച്ച അളവിൽ സ്കൂളിന് പുതിയ കെട്ടിടം കളിസ്ഥലവും ഉണ്ടായി. കോംപ്ലക്സ് സബ്ജില്ലാ നടത്തുന്ന കലാകായിക മത്സരങ്ങളിൽ സ്കൂളിലെ കുട്ടികളെ ഓരോ വർഷവും പങ്കെടുപ്പിക്കുവാൻ തുടങ്ങി അധ്യാപക രക്ഷാകർതൃ സമിതി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണം സ്കൂളിൻ്റെ പുരോഗതിക്ക് ലഭിക്കുകയുമുണ്ടായി. 1980 മുതൽ ഈ കോയ ഹാജി അബ്ദുഹാജി എന്നിവർ പിടിഎ പ്രസിഡണ്ട് മാരായി തുടർന്നു പോന്നിരുന്നു.

1980 ,81 ,82 എന്നീ വർഷങ്ങളിൽ ഒന്ന്, രണ്ട് മൂന്ന്, നാല് ക്ലാസ്സുകൾക്കും ഡിവിഷനുകൾ അനുവദിച്ചു. 1981ൽ ആർ.എം പാറുക്കുട്ടിയമ്മ ടീച്ചർ ജോലിയിൽ നിന്നും വിരമിച്ചു അപ്പോഴുണ്ടായിരുന്ന ഒഴിവുകളിൽ ശ്രീമതി. എൻ. കെ. കുഞ്ഞു മേരി, ശ്രീമതി. രാജമ്മ ,ശ്രീ .എം. കെ. ആനന്ദ് സാഗർ എന്നിവർ നിയമിതരാവുകയും ചെയ്തു. 1988ൽ ശ്രീ. ടി. ചാമി മാസ്റ്റർ റിട്ടയറാവുകയും അദ്ദേഹത്തിൻെറ യാത്രയയപ്പ് ദിവസം വാർഷികോത്സവം ആയി വിവിധ കലാപരിപാടികളോടെ ആഘോഷിക്കുകയും ചെയ്തു. ശ്രീ ചാമി മാസ്റ്ററുടെ ഒഴിവിൽ ശ്രീമതി. ടി രമയാണ് നിയമിതയായത്. 1971 മുതൽ സ്കൂൾ ഹെഡ് മാസ്റ്ററായി സുദീർഘമായി സേവനം നടത്തിയ ശ്രീ.ആർ. എം .കെ. എസ്. കുറുപ്പ് മാസ്റ്റർ 1989 ൽ ജോലിയിൽ നിന്ന് വിരമിച്ചു പ്രസ്തുത ഒഴിവിൽ ശ്രീമതി. മറിയം വെള്ളാട്ടു ചോലയാണ് നിയമിതയായത് . തുടർന്ന് 1989 ൽ ശ്രീമതി .യു. ജാനകി ടീച്ചർ സ്കൂളിൻെറ ഹെഡ്മിസ്സ്ട്രസ്സായി അധികാരമേറ്റു. 1989,90, 91 വർഷങ്ങളിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിലെ പ്രഗൽഭരായ കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ട് കൊല്ലത്തിലും ഒന്നാം സ്ഥാനത്തിനുള്ള ഷീൽഡ് നേടുകയും ചെയ്തു. 1990 ൽ പുതിയ അറബിക് പോസ്റ്റ് അനുവദിക്കുകയും ശ്രീ.സി. മുഹമ്മദിനെ നിയമിക്കുകയും ചെയ്തു. 1991 ശ്രീമതി. യു ജാനകി ടീച്ചർ റിട്ടയേർഡ് ആവുകയും അധ്യാപകരുടെ പഴയതലമുറ അവസാനിക്കുകയും ചെയ്തു .ശ്രീമതി. യു. ജാനകി ടീച്ചറുടെ റിട്ടയർമെൻറ് ഒഴിവിൽ ശ്രീമതി. റീന .എൻ. വി നിയമിതയായി. തുടർന്ന് 1991 ന് ശ്രീമതി ടി.ജെ മറിയക്കുട്ടി ടീച്ചർ സ്കൂളിൻെറ ഹെഡ്മിസ്സ്ട്രസ്സായി അധികാരമേറ്റു. 1992-ലെ ആനന്ദ സാഗർ പി .എസ്. സി. കിട്ടി സ്കൂളിൽ നിന്ന് വിരമിക്കുകയും പ്രസ്തുത ഒഴിവിലേക്ക് സജിമോൾ. വി.എസി നെ നിയമിക്കുകയും ചെയ്തു. നീണ്ട 17 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം 2002 ഏപ്രിൽ 30ന് ശ്രീമതി.രാജമ്മ ടീച്ചർ ജോലിയിൽ നിന്ന് വിരമിച്ചു. രാജമ്മ ടീച്ചറുടെ യാത്രയയപ്പ് ഭംഗിയായി ആഘോഷിക്കുകയുണ്ടായി. ശ്രീമതി രാജമ്മ ടീച്ചർ ജോലിയിൽ നിന്ന് വിരമിച്ച മൂലമുണ്ടായ ഒഴിവിലേക്ക്

എ .സമീനയെ നിയമിച്ചു .

2005 ശ്രീ .എം. കെ. മുഹമ്മദ് അബ്ദുൽ സത്താർ വിരമിച്ചത് മൂലമുണ്ടായ ഒഴിവിലേക്ക് ശ്രീ. അബ്ദുൽ റസാഖ്.സി യെ നിയമിച്ചു . 2006 ൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ടി.ജെ മറിയക്കുട്ടി ടീച്ചർ റിട്ടയേർഡായി .മറിയക്കുട്ടി ടീച്ചർ റിട്ടയേർഡ്ത്തയ ഹെഡ്മിസ്ട്രസ് സ്ഥാനത്തേക്ക് ശ്രീമതി. എൻ. കെ .കുഞ്ഞു മേരി ടീച്ചർ അധികാരമേറ്റു. ശ്രീമതി എൻ കെ കുഞ്ഞു മേരി ടീച്ചറുടെ ഈ ഒഴിവിലേക്ക് ശ്രീ മുജീബ് റഹിമാൻ .സി നിയമിതനായി.

2015ൽ ശ്രീമതി. ടി രമ റിട്ടയേർഡായി ഉണ്ടാവുന്ന ഒഴിവിൽ ശ്രീമതി ഖൈറുന്നിസ. പി. കെ നിയമിതയായി. ഏറെ നാളത്തെ സേവനത്തിനുശേഷം 2016 ൽ ശ്രീമതി എൻ. കെ കുഞ്ഞുമേരി റിട്ടയേഡ് ആയി. ഈ ഒഴിവിലേക്ക് നിലവിലുള്ള ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ സി ഹെഡ്മാസ്റ്ററായി അധികാരമേറ്റു.ശ്രീ മുജീബ് റഹിമാൻ .സി ഹെഡ്മാസ്റ്ററായ ഒഴിവിലേക്ക് ശ്രീമതി ബുസ്താന ഷിറിൻ. സി നിയമിതയായി .2016ൽ ഡിവിഷൻ അനുവദിച്ചതിലേക്ക് ശ്രീമതി സഫിയ .എം.ടി ശ്രീമതി കാവ്യ.പി എന്നിവരെ നിയമിച്ചു . നീണ്ട 36 വർഷത്തെ സേവനങ്ങൾക്ക് ശേഷം 2019 ൽ ശ്രീമതി ടി.ഗീത ടീച്ചർ റിട്ടയേർഡ് ആയി.ഗീത ടീച്ചറുടെ യാത്രയയപ്പ് വാർഷികാഘോഷത്തോടനുബന്ധിച്ച് വിപുലമായി ആഘോഷിച്ചു .ശ്രീമതി ടി. ഗീത ടീച്ചറുടെ ഒഴിവിലേക്ക് ശ്രീമതി കാവ്യ പി നിയമിതയായി.