മനുഷ്യരെ ഒന്നാക്കാൻ വന്ന ലോക്ഡൗൺ
കുടുംബബന്ധങ്ങളെ ശക്തമാക്കാൻ വന്ന ലോക്ഡൗൺ
മലയാളിക്കു മനുഷ്യത്വം തിരിച്ചു നൽകിയ ലോക്ഡൗൺ
പ്രക്രിതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു നമ്മെ ലോക്ഡൗൺ
ഹാ ഹാ രാവിലെ ഉണർന്നു ഉമ്മറത്തു നിന്നാൽ കാണാം
പച്ചപ്പിൽ പുതച്ച് സുന്ദരിയാം ഭൂമി നാതാവിനെ കേൾക്കാം
കഞ്ഞകുഞ്ഞു കിളിക്കൂട്ടങ്ങൾ തൻ സുന്ദര കളകളാരവം
കാണാം പല പല നിറങ്ങളിൽ കുഞ്ഞു സുന്ദരിപ്പൂക്കളെ
ഹാ ഹാ എത്ര സുന്ദരി എൻ പ്രകൃതിമാതാ ഹാ
നിന്നെ ഞാൻ സ്നേഹിച്ചോട്ടേ മതിവരുവോളം മാതേ
നിന്നെ ഞാൻ സംരക്ഷിച്ചീടും എൻ ജീവനെപ്പോലെന്നും
ഇതിനെന്നെ പഠിപ്പിച്ച ലോക്ഡൗണേ നിനക്കു നന്ദി !!