കൊറോണ

കൊറോണ എന്നൊരു രാക്ഷസൻ
ഞങ്ങടെ നാട്ടിലും എത്തിയല്ലോ
തൊട്ടവർക്കെല്ലാം പണികിട്ടി
പനിയും ചുമയും തുമ്മലുമെല്ലാം
ഒരുമിച്ചെത്തിദീനംകൂടി
അങ്ങനെഞങ്ങൾ തടവിലുമായി
ഞങ്ങടെ ബുദ്ധിയിൽ സൂര്യനുദിച്ചു
ഞങ്ങൾ ധരിച്ചുമാസ്ക്കുകളെല്ലാം
കൈകൾ സാനിറ്റെസറിൽ മുക്കി
ഞങ്ങൾ അകലം പാലിച്ചു
ഞങ്ങൾ പൊരുതി തോല്പിച്ചു
കൊറോണ എന്നൊരു രാക്ഷസനെ

 

ഗോകുൽ
ഒൻപത് എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത