കോവിഡ് 19

നമസ്കാരം .....എന്റെ പേര് അൻഹ ഫാത്തിമ...ഇന്ന് ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വൈറസ് ആണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. ചൈനയിലെ വുഹാൻ നഗരത്തിൽ ആണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. നമ്മളെ എല്ലാവരെയും ഭീതിയിൽ ആക്കികൊണ്ടിരിക്കയാണ് കൊറോണ വൈറസ്. ഇതുവരെ ഇതിനൊരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. നമുക്ക് ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്. പനി, ചുമ, മൂക്കൊലിപ്, തൊണ്ടവേദന, ശ്വാസതടസ്സം ഇവയൊക്കെ ആണ് രോഗ ലക്ഷണങ്ങൾ. പോലീസുകാർ സർക്കാർ ആരോഗ്യസേവകർ ഇവരെല്ലാം നമുക്ക് വേണ്ടി എത്രയോ കഷ്ട്ടപെടുന്നുണ്ട്. അതിനാൽ അത്യാവശ്യത്തിനു മാത്രം പുറത്ത് പോകുക. പുറത്ത് നിന്ന് വരുമ്പോൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ 20 മിനിറ്റ് അകവും പുറവും നന്നായി കഴുകുക. ചുമക്കുമ്പോളോ തുമ്മുമ്പോളോ തൂവാല കൊണ്ട് വായും മൂക്കും പൊത്തിപിടിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. നമുക്ക് കോവിഡ്19 നെ ഒരുമിച്ച് നേരിടാം. സ്റ്റേ ഹോം ...സ്റ്റേ സേഫ് .....ബ്രേക്ക്‌ ദി ചെയിൻ.....

അൻഹ ഫാത്തിമ
1 എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം