പുതുവര്ഷമെത്തി
പുത്തൻ പ്രതീക്ഷകളോടെ
പുതിയൊരു കാലം വരവായി.
പെട്ടന്നൊരു നാൾ കേട്ടൂ..
വുഹാൻ എന്നൊരു നാട്ടിൽ
അതാ പുതിയൊരു വൈറസ്.
കൊവിഡ് പത്തൊമ്പതു
എന്നല്ലോ അതിൻ നാമം.
പടർന്നു പിടിച്ചു വേഗത്തിൽ
കൊറോണ എന്ന മഹാവ്യാധി
ലോകം മുഴുവൻ വ്യാപിച്ചു
ജീവനെടുത്തു മനുജരുടെ.
ക്വാറന്റൈനും ലോക്ക്ഡൗണും
വിദ്യാലയങ്ങൾ അടച്ചുപൂട്ടി
പരീക്ഷകൾ മാറ്റിവെച്ചും
എന്തിനേറെ പറയുന്നു
പുറത്തേയ്ക്കൊന്നിറങ്ങാൻ പോലും
പറ്റാതായി ആർക്കും തന്നെ.
എങ്ങനെയീ വ്യാധിയെ
അകറ്റിടാമെന്നാലോചിക്കൂ...
സഹവാസം കുറച്ചീടൂ..
അകലം പാലിക്കൂ...
ആൾകൂട്ടം ഒഴിവാക്കൂ...
സാനിറ്റൈസർ ഉപയോഗിക്കൂ...
മുഖാവരണം അണിയൂ.. വേഗം
നിയമങ്ങൾ പാലിക്കൂ...
ശുചിത്വം തന്നെ പ്രധാനം
ഈ മഹാവ്യാധിയെ തുരത്തീടാൻ
ഐക്യത്തോടെ മുന്നേറാം
ഈ നാടിൻ മക്കളെ കാത്തീടാം.