ഹരിതമാം കാടുകൾ
തിങ്ങിനിന്നിയിടുന്ന
ധരണി തൻ മോഹന
ലാസ്യഭംഗി ..
കരകവിഞ്ഞൊഴുകിടാൻ
വെമ്പി നിന്നിയിടുന്ന സരി-
ത്തിൻ തുരുത്തുകളെ-
ത്രയെത്ര ?
ഭുവിൻ വദനത്തെ
സുന്ദരമാക്കുന്ന വന -
ങ്ങളെ വെട്ടി നശി -
പ്പിക്കരുതേ ....
സരിത്തിന്റെ ചൈ -
തന്യ പുളകവും പുളി-
നവും നമ്മൾ മലീ-
മസമാക്കിടല്ലേ.....