അതിജീവിക്കാം.. ഈ മഹാമാരിയെ...
ഒറ്റക്കെട്ടായ് നിൽക്കാം നമുക്കീ -
മഹാമാരിയെ തരണം ചെയ്യാം
ഒരിക്കലും നമ്മൾ തളരരുത്
ഒരിക്കലും നമ്മൾ പതറരുത്
തളരരുത് പതറരുത്
ജാഗ്രതയാണ് നമ്മുടെ കൈ മുതൽ
സാമൂഹിക അകലം പാലിക്കാം
മനസ്സുകൊണ്ട് ഒന്നാകാം
കൈകൾ നന്നായി കഴുകീടാം..
ഓഖിയും നിപ്പയും പ്രളയവും
അതിജീവിച്ച നാം കൊറോണയെയും തുരത്തീടും..
തുരത്തീടാം തുരത്തീടാം കൊറോണയേയും തുരത്തീടാം
സർക്കാർ നമ്മുടെ മുന്നിലുണ്ട്...