എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/നൊമ്പരം
നൊമ്പരം
വളരെ സന്തോഷത്തോടെയാണ് അന്നും സ്കൂളിൽ എത്തിയത്.കൂട്ടുകാരെല്ലാം എത്തിയിട്ടുണ്ട്. ഹൊ! ഇനി ഒരു ദിനം കൂടി കഴിഞ്ഞാൽ വാർഷികം. ചെന്നപാടെ വിശേഷങ്ങൾ പങ്കുവെച്ചു ഡാൻസ് പ്രാക്ടീസ് തുടങ്ങി. തിരുവാതിര ഇത്തിരി കൂടി റെഡി ആക്കുവാൻ ഉണ്ട്.ഞങൾ കളി തുടർന്നു.. അപ്പോഴാണ് മിനി ടീച്ചർ വന്ന് ഞങ്ങളുടെ ടീച്ചർ നോട് എന്തോ പറഞ്ഞു.ടീച്ചർ പെട്ടെന്ന് വന്ന് ഫോൺ എടുത്തു.എന്തൊക്കെയോ നോക്കി.അവരെന്തോക്കെയോ പറയുന്നുണ്ടായിരുന്നു.ഞങൾ ഓടി അടുത്തുചെന്നു. ടീച്ചർ ഞങ്ങളെ വാട്ട്സ് ആപ്പ് വാർത്ത കാണിച്ചു.കോവിഡ് -19 പടരുന്നത് കൊണ്ട് സ്കൂളുകൾ അടയ്ക്കുന്നു. വാർത്ത എല്ലാവരും അറിഞ്ഞു. അന്നേരം ഒന്നും തോന്നിയില്ല. പെട്ടെന്ന് ക്ലാസ് നിശബ്ദമായി. അയ്യോ...നമ്മുടെ വാർഷികം!എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി. സങ്കടം സഹിക്കാനായില്ല. കരച്ചിൽ വന്നു. കണ്ണുനീർ തുള്ളികൾ താഴേക്ക് അടർന്നുവീണ്.ആവണി, ബിനയ, ഗൗരി ,ലക്ഷ്മി, നന്ദ,നൂറ,അറഫ.. എല്ലാരും കരച്ചിൽ.അമ്പരന്നുപോയ എല്ലാവർക്കും ഒരു കാര്യം മനസ്സിലായി. ഇവിടെ നമ്മുടെ അവസാനത്തെ ദിവസമാണ് ഇന്ന്. നാളെ മുതൽ സ്കൂൾ ഇല്ല. കൂട്ടുകാരെയും കാണാൻ പറ്റില്ല. ടീച്ചറെ കാണാൻ പറ്റില്ല..കൂട്ടക്കരച്ചിൽ. ടീച്ചറും കരഞ്ഞു.പരസ്പരം കെട്ടിപ്പിടിച്ചു കുറേ നേരം ഇരുന്നു.പിന്നെ എല്ലാ ടീച്ചർമാരുടെ അടുത്തും പോയി. യാത്ര ചോദിച്ചു. രാവിലെ എന്തു സന്തോഷത്തോടെ വന്നതാ... പക്ഷേ ഇപ്പോ.... ആദ്യത്തെ വേർപിരിയൽ.. നൊമ്പരപൂക്കൾ ബാക്കിവച്ചുകൊണ്ട് ഞങൾ വീട്ടിലേക്ക് മടങ്ങി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |