കൊറോണ എന്നൊരു വൈറസ് വന്നു
ലോകം മുഴുവൻ കീഴടക്കി
കോവിഡ്- 19 എന്നല്ലോ
ലോകാരോഗ്യ സംഘടന നൽകിയ പേര്
ഒരു ചെറു വൈറസിൻ മുൻപിൽ
മാനവരെല്ലാം പകച്ചു നിൽപ്പൂ
കോവിഡ്- 19 ആദ്യമായി
വുഹാനിനല്ലോ റിപ്പോർട്ട് ചെയ്തത്
കൊറോണഎന്ന വാക്കിനർത്ഥം
കിരീടം എന്നാണെന്നറിയൂ
ബ്രേക്ക് ദ ചെയിൻ ക്യാപയിനല്ലോ
കൊറോണ വൈറസ് വ്യാപനം തടയാൻ
കേരളാ ആരോഗ്യ വകുപ്പിൻ ക്യാപയിൻ
വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും
നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും പൊത്തീടാം
ആരോഗ്യ പ്രവർത്തകർ നിയമപാലകർ
എന്നിവർ പറയും കാര്യങ്ങൾ
കൃത്യമായി പാലിക്കാം,കൃത്യമായി പാലിക്കാം
ഒന്നായി നമുക്ക് പൊരുതീടാം
കൊറോണയെ തുരത്തീടാം.