ആരുമില്ലാരുമില്ലാരുമില്ല
എവിടെയും എങ്ങും ആരുമില്ല
റോഡിൽ ആണേലും ആരുമില്ല
ചന്തയിലാണേലുമാരുമില്ല
തട്ടുകടയിലുമാരുമില്ല
പട്ടാപ്പകളും ആരുമില്ല
സ്കൂള്മില്ല)പ്പീസുമൊന്നുമില്ല
അമ്പലം, പള്ളിയിലും ആരുമില്ല
കല്യാണ വീട്ടിലും ആരുമില്ല
മരണവീ്ട്ടിലും ആരുമില്ല
കടകളിലെങ്ങുമെ ആരുമില്ല
ചുട്ടിയടിക്കാനും ആരുമില്ല
വണ്ടിയോടിക്കാൻ ആരുമില്ല
പൊറോട്ടക്കടയിലും ആരുമില്ല
ബിവറജിന് മുന്നിലും ആരുമില്ല
എവിടെയും എങ്ങും ആരുമില്ല
വീട്ടിനുള്ളിൽ ഇരുപ്പാണെ
അടച്ചുപൂട്ടി ഇരുപ്പാണേ
ലോക് ഡൗൺ എന്നൊരു പേരാണെ
ഇത് നമ്മൾ വരുത്തിയ വിനയാണേ