സ്വപ്നം

ഞാൻ കാത്തുവച്ച
സ്വപ്നം തകർന്നുപോയി !
കോറോണേ ,നീയാണ-
തിൻ ഹേതുവായതു .
എൻ സ്വപ്നം എന്തെന്ന്
നീ അറിഞ്ഞീടേണം.
    ഞാൻ പടിയിറങ്ങുമ്പോൾ
    എന്നൊപ്പം ഇറങ്ങുന്ന
    എൻ പ്രിയ ടീച്ചർക്ക് ,
    യാത്ര നല്കീല ഞാൻ...
ഒന്നും പറയാതെ ,
ഒന്നും നല്കീടാതെ,
ഒരു ദിനം കൊട്ടിയടച്ചു
നീ കാരണം .
      ആയിരങ്ങൾ മരിച്ചു വീഴുമ്പോൾ
      എൻ സ്വപ്നമല്ല
      വലുതെന്നറിഞ്ഞു ഞാൻ !
      നിന്നെ തുരത്തുവാൻ
      ശ്രമിക്കും കരങ്ങൾക്ക്
      ശക്തി നല്കീടാൻ ,
പ്രാര്ഥിച്ചിടുന്നു ഞാൻ .

അർച്ചന കെ (നാലാം തരം )
അരീക്കര എൽ പി എസ്സ്

വള്ളികുന്നം