കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പശൂക്കടവ് ലിറ്റിൽ ഫ്ളവർ യു പി സ്കൂൾ . കോഴിക്കോട് നഗരത്തിൽ നിന്നും എകദേശം 70കിലോമീറ്റർ അകലെ വടക്ക് കിഴക്കായി മലബാറിന്റ മലമട ക്കിൽ കിഴക്കിന്റ മയ്യഴി എന്നറിയപ്പെടുന്ന പശുക്കടവ് ഗ്രാമം സ്ഥിതി ചെയ്യുന്നു.പ്രകൃതിദുരന്തത്തോടും കാടിനോടും കാട്ടുമൃഗങ്ങളോടും പോരാടി മെനെഞ്ഞെടുത്ത ഗ്രാമത്തിന്റ കെടാവിളക്കാണ് ലിറ്റിൽ ഫ്ളവർ യു പി സ്കൂൾ .ഈ യു പി സ്കൂൾ വടകര വിദ്യാഭ്യാസ ജില്ലയിലും കുന്നുമ്മൽ ഉപജില്ലയിലും പഠനപ്രവർത്തനങ്ങളിലും കലാകോയിക സാഹിത്യവേദികളിലും മുൻനിരയിൽ നിൽക്കുന്നു.