സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾ‍ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മ‍ർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.2010 ആഗസ്റ്റിൽ ഈ വിദ്യാലയത്തിൽ പ്ലസ്ടൂ കോഴ്സ് അനുവദിച്ചു കോമേഴ്സ് സയ൯സ് വിഷയങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ചു .