നരഭോജി കൊറോണ

കൊറോണയെ കൊണ്ട് പൊറുതി മുട്ടി നാം
കൊറോണയെന്ന ഭീകരനെ കൊണ്ട്
പൊറുതി മുട്ടി നിൽക്കുന്നു നാം ഓരോരുത്തരും
എന്താണ് പോംവഴി എന്ന് ചിന്തിച്ചു നിൽക്കവേ
കാട്ടുതീയായ് പന്തലിച്ചീടുന്നു അവൻ

ലോകം വിറങ്ങലിച്ചു നിൽക്കവേ
രാജ്യങ്ങൾ ഓരോന്നും ഭയന്നു നിൽക്കവേ
ഓരോ ജനങ്ങളും വിറങ്ങലിച്ചു നിൽക്കവേ
വിധിയാണെന്ന് കരുതി പകച്ചു നിൽക്കവേ
ഒരുകൂസലും കൂടാതെ തല നിവർത്തി
ലോകം ചുറ്റി നടക്കുന്നവൻ

അതിർത്തികൾ എല്ലാം അടച്ചീടുന്നു
വാഹനങ്ങൾ എല്ലാം നിർത്തീടുന്നു
കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു
കമ്പോളങ്ങൾ എല്ലാം ശൂന്യമായി കിടക്കുന്നു
വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു
ആരാധനാലയങ്ങൾ മൂകമായി കിടക്കുന്നു
മരണത്തെപ്പോലും ഭയമില്ലതെ
ഓരോജനതയും മരിച്ചു വീഴുന്നതും നോക്കി
അട്ടഹസിച്ചു ആർത്തു വിളിച്ചു
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ

 

രവ്യ. ആർ. വി
VII .B എൽ .എം.എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത