എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഭൗതിക സാഹചര്യങ്ങൾ
പ്രീ കെ ജി മുതൽ 7 ആം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 3 വലിയ കെട്ടിടങ്ങളിലും 29 ക്ലാസ് മുറികളും ഉണ്ട് .തറ ടൈൽ പാകിയും ക്ലാസ്സ് മുറികൾ ,ഇടച്ചുവർ നിർമിച്ചും ഭംഗിപ്പെടുത്തിയിട്ടുണ്ട്.കമ്പ്യൂട്ടർ മുറി ,പുസ്തക ശാല ,സയൻസ് ലാബ് ,മൾട്ടിമീഡിയ മുറി എന്നിവ ശിശു സൗഹൃദ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. .എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു ഫാൻ ,ലൈറ്റ്,എന്നിവ സജ്ജമാക്കിയിട്ടുണ്ട് കുട്ടികൾക്ക് ആവശ്യമായ ശുചി മുറികൾക്കൊപ്പം ഗേൾ ഫ്രണ്ട്ലി ടോയ്ലെറ്റും ഉണ്ട്.കുടിവെള്ളത്തിനായി കിണറും,പൈപ്പ് കണക്ഷനും ഉപയോഗിക്കുന്നു.സ്കൂളിന്റെ മുൻ ഭാഗത്തായി കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ,ജൈവ വൈവിധ്യ പാർക്ക്,പൂന്തോട്ടം എന്നിവ സ്കൂളിന്റെ മനോഹാരിത വർധിപ്പിക്കുന്നു .കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഗ്രൗണ്ട് കോട്ടുക്കോണം സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായി സ്ഥിരമായ ഒരു സ്റ്റേജ് തയ്യാറാക്കിയിട്ടുണ്ട്. എന്തുകൊണ്ടും മനോഹരമായ ഒരു ഭൗതിക ചുറ്റുപാട് നമ്മുടെ സ്കൂളിന് ഉണ്ട് .
-
44552_കമ്പ്യൂട്ടർ ലാബ്
-
44552_ലാബ്
-
44552_മൾട്ടി മീഡിയ റൂം
-
പുസ്തകശാല
-
44552_ ജൈവ വൈവിധ്യ പാർക്ക്
ജൈവ വൈവിധ്യ പാർക്ക്
മനോഹരമായ ഒരു ജൈവ വൈവിധ്യ പാർക്ക് നമ്മുടെ സ്കൂളിന് സ്വന്തമായുണ്ട് .ഔഷധത്തോട്ടവും,ശലഭോദ്യാനവും പച്ചപ്പും കൊണ്ട് വളരെ മനോഹരമായ പാർക്ക് ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുറച്ചു മങ്ങി പച്ചപ്പൊക്കെ നഷ്ട്ടപെട്ട അവസ്ഥയിൽ ആയിരുന്നു.ഇപ്പോൾ വീണ്ടും ഉദ്യാനം പഴയ അവസ്ഥയിൽ മനോഹരമായി കൊണ്ടിരിക്കുന്നു.വ്യത്യസ്തമായ പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ ഉറപ്പിക്കുന്നതിനു പലപ്പോഴും ജൈവ വൈവിധ്യ പാർക്ക് പ്രയോജനപ്പെടുത്തുന്നു,സസ്യങ്ങളെ നിരീക്ഷിക്കാനും അവയുടെ പ്രത്യേകതകളെ കണ്ടെത്താനും ,പൂക്കളുടെ വൈവിധ്യം മണത്തിലും,നിറത്തിലും,ആകൃതിയിലും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയുന്നു..ആമ്പൽക്കുളം പാർക്കിന്റെ മനോഹാരിത വർധിപ്പിക്കുന്നു.