സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്ന തിനുള്ള സൗകര്യം ഇവിടത്തെ പാവപ്പെട്ടകുട്ടികൾക്ക് ഇല്ലാത്തതിനാലുംഅവർക്ക്പ്രൈമറി വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ യൊരു സ്കൂൾ തുടങ്ങാൻ പ്രേരിതമായത്.ഓഫീസ് ഒഴികെയുള്ള ഭാഗം പ്രവർത്തിക്കുന്ന കെട്ടിടം പണികഴിപ്പിച്ചത് ശ്രീ .ഐസക് ഹെഡ്മാസ്റ്റർ ആയിരുന്നപ്പോഴാണ് .പഴമക്കാരെകണ്ട്‌ സ്കൂൾ സംബന്ധമായ പലകാര്യങ്ങളും തിരക്കിയെങ്കിലും പഴയ റെക്കോർഡുകൾ പരിശോധിച്ചിട്ടും  ആദ്യത്തെ പ്രഥമാധ്യാപകന്റെ പേരും വിദ്യാർത്ഥിയുടെ പേരും ലഭിച്ചില്ല .ഇപ്പോൾ ഇവിടെ 1മുതൽ 4വരെ സ്കൂൾ ക്ലാസും അതോടൊപ്പം പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ഇപ്പോൾ ഈ സ്കൂൾ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്.