ഇംഗ്ലീഷ് ക്ലബ്ബ്

 
ഇംഗ്ലീഷ് ക്ലബ്‌ന്റെ ഉത്ഘാടനം

2024 ജൂൺ 26 ബുധൻ ഇംഗ്ലീഷ് ക്ലബ്‌  ന്റെ ഉത്ഘാടനം നടന്നു.. ഏറ്റവും മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ. ജോസ് ഡി സുജീവ് ഉത്ഘാടനം ചെയ്തു. HM, Deputy HM, മാനേജ്മെന്റ് പ്രതിനിധി ശ്രീ. പി ആർ പ്രവീൺ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് ക്ലബ്‌ കൺവീനർ നന്ദി പറഞ്ഞു




English Fest

സ്കൂളിലെ ഒരു ഉത്സവമായി ഇംഗ്ലീഷ് ഫെസ്റ്റ്. പല തരം ഇംഗ്ലീഷ് മത്സരങ്ങൾ. പല ആഹാര വിഭവങ്ങൾ. ഇവയെല്ലാം കൊണ്ടൊരു ഉത്സവം.

ക്വിസ് മത്സരം

June 19 വായനാ വാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി

പുസ്തക അവലോകനം

കുട്ടികൾ വായിച്ച പുസ്തക അവലോകനം കൂടി  നടത്തി

LekshFM

CLICK HERE

English Club നു LEKSH FM ന്ന പേരിൽ ഒരു FM ഉണ്ട്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിവസങ്ങളിലും LEKSH FM ന്റെ ബ്രോഡ്കാസ്റ്റിംഗ് ഉണ്ടാവും.

Leksh Focus

CLICK HERE

ഒരു വാർത്ത ചാനൽ

രാഷ്ട്ര ഭാഷാ ക്ലബ്ബ്

രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം

 
രാഷ്ട്ര ഭാഷാ

രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം

പൊതുവിജ്ഞാന ക്ലബ്

 
പൊതുവിജ്ഞാന ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുവിജ്ഞാന ക്ലാസ് സ്കൂളിൽ പ്രവർത്തിക്കുന്നു 50 അംഗങ്ങളുള്ള ക്ലാസ്സിൽ നിന്ന് ധാരാളം കുട്ടികൾ വിവിധയിടങ്ങളിലായി നടന്ന ക്വിസ്  മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർക്കരായി.

സ്കൂൾതലം ക്വിസ് മത്സരങ്ങൾ

ആർച്ചീസ് - ഒന്നാംസ്ഥാനം

സംസ്കൃതി - ഒന്നാം സ്ഥാനം

സമദാ ക്വിസ്  -ഒന്നാംസ്ഥാനം

വക്കം ഖാദർ എവറോളിംഗ് ട്രോഫി - ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

വക്കം ഖാദർ ഉപന്യാസ രചനാ മത്സരം – ഒന്നാംസ്ഥാനം

ചെമ്പഴന്തി ഗുരുകുലം ക്വിസ് - രണ്ടാംസ്ഥാനം

ചെമ്പഴന്തി ഗുരുകുലം ഉപന്യാസരചന കവിതാരചന - രണ്ടാംസ്ഥാനം ജില്ലാതല ചരിത്ര ക്വിസ് മത്സരത്തിൽ പങ്കെടുത്തു. കണിയാപുരം ബിആർസിയിൽ വച്ച് നടന്ന സർവ വിജ്ഞാനകോശം ഹൈസ്കൂൾ കുട്ടികൾക്കായുള്ള ബ്ലോക്ക് തല മത്സരത്തിൽ നാലാം സ്ഥാനം ലഭിച്ചു. സബ് ജില്ലാതല സ്വദേശി കെ. പി.എസ്.ടി.എ ക്വിസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വദേശി റവന്യൂ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.

ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല മത്സരത്തിൽ വിജയിച്ച സബ്ജില്ലാതലത്തിൽ പങ്കെടുത്തു.

2.12.22 അറിവ് നിറവ് അപ്പു സാർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി. 26 01 2023 ആയിരൂപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും 2001 രൂപയും കരസ്ഥമാക്കി 8.2.2023 കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ സ്കൂൾതല ശാസ്ത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി.

ലഹരി വിരുദ്ധ ക്ലബ്

 
ലഹരിയ്ക്കെതിരെ റാലി

ലഹരിവിരുദ്ധ ക്യാമ്പസ് ലക്ഷ്യം വച്ചുകൊണ്ട് സ്കൂളിൽ അധ്യാപകർക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. പിന്നീട് അധ്യാപകർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ ക്ലാസ് നൽകുകയുണ്ടായി.

2022 നവംബർ 1 ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം കുട്ടികളിൽ ഇത്തരം ആശയളെ തേടാനും ശക്തിയുക്തമായി അവതരിപ്പിയ്ക്കാനും സാധിച്ചു.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനത്തിലൂടെ ആശയങ്ങൾ  മറ്റ് കുട്ടികളെ കൂടി ബോധവാന്മാരാകാനും കഴിഞ്ഞു.

പോസ്റ്റർ രചനാ മത്സരത്തിന് എത്തിയ പോസ്റ്ററുകൾ വളരെ നിലവാരം പുലർത്തിയതും ഏറെ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ആയിരുന്നു. അതിൽ ഒന്നാം സ്ഥാനം നേടിയത് ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ശ്രീലക്ഷ്മി തയ്യാറാക്കിയ പോസ്റ്റർ ആയിരുന്നു. ശ്രീലക്ഷ്മിയെ  മായ ടീച്ചർ, പ്രസിഡന്റ് ശ്രീ. ബിനു ഇവർ ചേർന്ന് സമ്മാനം നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ അധ്യാപകരായ ശ്രീ വിഷ്ണു, ശ്രീ. പ്രവീൺ, എന്നിവർ സന്നിഹിതർ ആയിരുന്നു.

പോത്തൻകോടിന്റെ മണ്ണിൽ ,അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ട് മുദ്രാവാക്യം വിളികളുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി പോത്തൻകോട് പഞ്ചായത്ത് ഒാഫീസ്വരെ റാലിയായി എത്തി.. കുരുന്നുകളുടെ മുദ്രാവാക്യം വിളികളിലെ ആവേശം കാതുകളിലൂടെയും അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിലെ ആശയം നേത്രങ്ങളിലൂടെയും സമൂഹ മനസാക്ഷിയ്ക്ക് വെളിച്ചമേകാൻ മുതൽ കൂട്ടായി.

മയക്കുമരുന്നെന്ന ലഹരിയ്ക്കെതിരെ ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മുറിയാത്ത ചങ്ങലയായി.

ലഹരിയ്ക്കെതിരെ ശൃംഖലയുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ  വിവിധ സേനാവിഭാഗങ്ങൾ ഒത്തുചേർന്നു. ലഹരിയെ കൂട്ടായും ഇഴമുറിയാതെയും എതിർത്ത് തോൽപ്പിയ്ക്കും എന്ന സന്ദേശം നൽകാൻ ഇതിലൂടെ കഴിഞ്ഞു.

ഈ പരിപാടിയിൽ സന്നിഹിതനായ PTA വൈസ് പ്രസിഡന്റ് ഷംനാദ് അവർകൾ

നടത്തിയ ലഘുവായതെങ്കിലും ഗൗരവമേറിയ പ്രസംഗം ജീവിതത്തിൽ നിന്ന് ലഹരിവസ്തുക്കളെ മാറ്റി നിർത്താൻ വിദ്യാർത്ഥികൾക്കുള്ള മുന്നറിയിപ്പായി.

സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ചൊല്ലുകയും ഓരോ ക്ലാസ് മുറികളും അതേറ്റ് ചൊല്ലുകയും ചെയ്തു.

ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്

പ്രവർത്തി പരിചയ മേള

 
വിനോദയാത്ര

വിനോദയാത്ര

നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.

 
പഠനയാത്രകൾ

പഠനയാത്രകൾ

സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.

കാരുണ്യ കൂട്ടായ്മ

 
കാരുണ്യ കൂട്ടായ്മ

സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. പ്രസ്തുത സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന ശ്രീ പ്രഫുല്ലചന്ദ്രൻ സാറിന്റെ (  അപ്പു സാറിന്റെ ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ  കണ്ടെത്തിയ 'കാരുണ്യക്കുടുക്കയിലൂടെ '  ആണ് ഇതിനുള്ള പണം   സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ , സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്.

ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.

2017 - 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച പ്രസ്തുത കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. RCC , കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക food fest പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി  ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്.

 
സ്നേഹത്തണൽ

പൊതിച്ചോറിന്റെ സ്നേഹ സ്പർശം

2022 നവംബർ 1 മുതൽ സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർസിസി യിലേക്കുള്ള പൊതിച്ചോറിൻ്റെ വിതരണം എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ നൽകാൻ കഴിഞ്ഞു 3023 പൊതിച്ചോറ് നൽകിക്കൊണ്ട് ഈ പദ്ധതി ഒരു വൻവിജയമായി മാറി.  വരും വർഷങ്ങളിലും ഈ പദ്ധതി