പ്രകൃതി നീയൊരു വരദായിനി
എന്നിലൊതുങ്ങുക നീ യെന്നും
എന്നാനന്ദം നീയല്ലേ?
നീയില്ലെങ്കിൽ ഞാനില്ല ?
എന്നുടെ ശ്വാസം നിയല്ലേ
എന്നും നിന്നെ കാണാനായി
വെമ്പുകയാണെന്നുള്ളം.
നിൻ ദുഃഖത്തിൽ ഞാനുണ്ട്.
എൻ ദുഃഖത്തിൽ നീയില്ലേ ?
എന്നെൻ മൃത്യു വരുന്നുണ്ടോ
അന്നും എന്നുള്ളിൽ നീയുണ്ട്