നീ നൽകിയ ആ സൗഹൃദ ചെപ്പു
തുറക്കുമ്പോൾ
അന്നു നീ സമ്മാനിച്ച
പനിനീർ പൂവിൻ ഗന്ധം എന്നെ സ്നേഹാർദ്രമായ്
തഴുകുന്നു
അനശ്വരമാമീ മലരുണങ്ങാം പൂമണവും മാറ്റം....
നിമിഷങ്ങളിൽ ഇതൾ കൊഴിയുന്ന
ഈ ജീവിതത്തിൽ
പവിത്രമാം നന്മയുടെ
ഹൃദയബന്ധത്താൽ
നമ്മിൽ തളിർത്ത
വസന്താരമത്തിൽ
വാസന പൂക്കൾ
അനശ്വരം എന്നറിയുക നീ.........