• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
LK Award 2025 float ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ് . അവലോകനം
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி


എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/History

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
ചരിത്രം

ചരിത്രം

ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം. പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്

വി.കൊച്ചുത്രേസ്യാ സ്കൂളിന്റെ മദ്ധ്യസ്ഥ
സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി
എൽ.എഫ്.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
സ്കൂൾ പി.റ്റി.എ
"https://schoolwiki.in/index.php?title=എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/History&oldid=464249" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 12 ഓഗസ്റ്റ് 2018, സമയം: 14:20

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:20, 12 ഓഗസ്റ്റ് 2018.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 35 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്