എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/അകലാം.......നാളേയ്ക്കായ്

അകലാം.......നാളേയ്ക്കായ്

2020-ൽ നല്ലൊരു പരീക്ഷാക്കാലവും തുടർന്നുള്ള അവധിക്കാലവും ആണ് നാം ആഗ്രഹിച്ചിരുന്നതെങ്കിലും അതിൽനിന്നും തികച്ചും വ്യത്യസ്തമായാണ് സംഭവിച്ചത്. Covid-19 Corona Virus Disease 2019 എന്ന മഹാമാരി നമ്മുടെ നാട്ടിലും പിടിപെട്ടിരിക്കുന്നു. നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാളും ജനിതകമാറ്റം വന്ന പുതിയതരം വൈറസ്സാണിത്. സമ്പർക്കത്തിലൂടെയാണ് ഇവ കൂടുതലും പടരുന്നത്. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴും രോഗം പടരാം. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.

സാധാരണഗതിയിൽ Polymeraze Chain Reaction test ലൂടെയാണ് ശരീരത്തിൽ പ്രവേശിച്ച വൈറസിനെ കണ്ടുപിടിക്കുന്നത്.രോഗബാധിതനായ ആളുടെ ശരീരത്തിൽ ആന്റീബോഡികളുടെ സാന്നിധ്യമുണ്ടെങ്കിൽ വൈറസ് സ്ഥിരീകരിക്കാം.രക്തപരിശോധനയിലൂടെയാണ് ഇത് സ്ഥിരീകരിക്കുന്നത്.സാധാരണ ശ്വാസകോശത്തെയാണ് രോഗം ബാധിക്കുന്നത്.കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. എങ്കിലും ഇതിനെ പ്രതരോധിക്കാനായി Hydroxychloroqueen ഗുളികകൾ ഉപയോഗിക്കുന്നതായി കാണപ്പെടുന്നുണ്ട്.ഏറ്റവും പുതിയതായി രോഗം ബാധിച്ച് സുഖപ്പെട്ട ആളുടെ രക്തത്തിൽനിന്നും പ്ലാസ്മ വേർതിരിച്ചെടുത്ത് രോഗികളിൽ ഇൻജെക്ട് ചെയ്യുന്ന രീതിയും പരീക്ഷണത്തിലാണ്.

സ്പർശനരീതിയിലൂടെയാണ് ഈ രോഗത്തിന്റെ അനുസംക്രമണം നടക്കുന്നത്.ജാഗ്രതയാണ് ഇതിനുള്ള ഏറ്രവും നല്ല പ്രതിരോധം.കൈകൾ ഇടയ്ക്കിടെ സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് ഇരുപത് സെക്കന്റിൽ കഴുകുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് പൊത്തുക.അനാവശ്യ യാത്രകൾ ഒഴിവാക്കുക.ധാരാളം വെള്ളം കുടിക്കുകയും ശരീരപ്രതിരോധശേഷി വർദ്ധിപ്പക്കുന്നതിന് ഉതകുന്നജൈവീക ഭക്ഷണങ്ങൾ കഴിക്കുന്നതും ഒരു പരിധിവരെ ഇവയെ പ്രതിരോധിക്കുന്നതിന് ഉപകരിക്കും.

അതോടൊപ്പംതന്നെ വ്യായാമം ചെയ്ത് ആരോഗ്യമുള്ള ശരീരത്തെ കാത്തു സൂക്ഷിച്ച് കൊറോണക്കാലത്തെ അതിജീവിക്കാം.
ഭയമല്ല ജാഗ്രതയാണു വേണ്ടത്

നന്ദന ആർ നായർ
9 A എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം