മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ അടങ്ങുന്ന എന്റെ കുടുംബം കഴിഞ്ഞാൽ പിന്നെ രണ്ടാം കുടുംബം ആണ് എന്റെ വിദ്യാലയം. അതെ എന്റെ വിദ്യാലയത്തെ കുറിച്ച് പറയുവാൻ എനിക്ക് വാക്കുകൾ ഏറെയാണ്. വിദ്യാലയത്തിൽ മാതാപിതാക്കളാകുന്ന എന്റെ അധ്യാപകരും, എന്റെ സഹോദരങ്ങളാകുന്ന എന്റെ കൂട്ടുകാരും മറ്റ് അധ്യാപകരും എന്റെ കുടുംബം പോലെയുള്ള ഒരു അന്തരീക്ഷം വിദ്യാലയത്തിലും പ്രത്യക്ഷമാക്കാറുണ്ട്. വിദ്യാലയത്തിൽ വരുക, വിദ്യ അഭ്യസിക്കുക എന്നതാണ് വിദ്യാലയങ്ങളിൽ കാണാനാകുന്നത്. എന്നാൽ എന്റെ വിദ്യാലയത്തിലെ ഓരോ കുട്ടികളെയും അവരവരുടെ കഴിവുകളെയും വളർത്തുവാൻ സഹായിക്കുന്നു. അതിനായി അധ്യാപകരായാലും പ്രധാനാധ്യാപികയായ ഞങ്ങളുടെ സുബിടീച്ചറായാലും കൂട്ടുകാരായ കുട്ടികളായാലും പരസ്പര പിന്തുണയും എല്ലാവിധ സഹായങ്ങളും ഏർപ്പെടുത്തുന്നു. കലാപരമായ കഴിവുകൾ പാട്ടുപാടുന്നതും നൃത്തം വയ്ക്കുന്നതും രചനാപരമായ കഴിവുകളും വളർത്തുന്നതിൽ വിദ്യാലയം വളരെ പങ്കുവഹിക്കുന്നു. കായികപരമായ കഴിവുകൾ ഓട്ടം ചാട്ടം, ഫുട്ബോൾ, ഹോക്കി, അങ്ങനെയുള്ള ധാരാളം കാര്യങ്ങളും വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കുട്ടികളിൽ കായികപരമായ കഴിവുകൾ വളർത്തുന്നു. കാലം മുന്നോട്ടു പോകുന്നു. അതിനൊപ്പം സാങ്കേതിക വിദ്യകളും വളരുന്നു. ഇത് വിദ്യാഭ്യാസത്തെ വളരെയധികം സ്വാധീനിക്കുന്നു. അതിന്റെയൊക്കെ ഭാഗമായി എല്ലാ ക്ലാസ്സ് മുറികളും ഇന്ന് ഡിജിറ്റൽ ക്ലാസ്സ് മുറികളായി മാറിയിരിക്കുന്നു . പഠന സംബന്ധമായ എല്ലാ കാര്യങ്ങളിലും കുട്ടികളെ ഏറെ സഹായിക്കുന്നു. വിദ്യ അഭ്യസിക്കുവാൻ കുട്ടികൾക്ക് ഇന്ന് സാങ്കേതികകൾ ഏറെയാണ്. ഇത്രയേറെ അവസരങ്ങളും കായികപരമായതും കലാപരമായതും കാര്യങ്ങൾ ഏർപ്പെടുത്തിയിട്ടും പല കുട്ടികളും മടിയും നാണവും കാരണം പിന്നോട്ടു പോകുന്നു. എന്നാൽ അധ്യാപകർ അവരെ എല്ലാവിധ കാര്യങ്ങളിലും അവരെ മുമ്പോട്ടു നയിക്കുന്നു. അങ്ങനെ എല്ലാ കാര്യങ്ങളിലും വളരെയെറെ പിന്തുണ നൽകുന്ന എന്റെ വിദ്യാലയം തന്നെയാണ് എന്റെ രണ്ടാം ഭവനം എന്നുറച്ച് പറയുന്നു