നാവിൻ തുമ്പിൽ പൊൻ
അക്ഷര ദീപം തെളിയിച്ച്,
ഉള്ളും പുറവും അറിവിൻ പ്രകാശ - മുണർത്താമെന്നോർക്കണമെൻ
കുഞ്ഞേ....
അഗ്നി ഉയർന്നേ കത്തു
അറിവാൽ നീയും ഉയരുക
എന്തും തന്നിലുൾക്കൊള്ളും അഗ്നിയാം
വിദ്യയുമെന്നോർക്കണമെൻ
കുഞ്ഞേ...
പാറമേലുരസും കയറാൽ
വീഴുമടയാളം പോവുകയില്ല
നിരന്തരമായ അഭ്യാസത്താ -
ലുയരുമെന്നോർക്കണമെൻ
കുഞ്ഞേ....
ആഴമേറും കിണറ്റിലേ നീരൂറുകയുള്ളു
ആഴമേറിയ അറിവുണരും വായനയാൽ.
അരയന്നത്തിൻ താമരയോടുള്ള ബന്ധം
അറിവുള്ളോർ തമ്മിലുള്ള ബന്ധപ്പോലെന്നോർക്കണമെൻ
കുഞ്ഞേ....