എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
കേൾക്കുവിൻ കൊവിഡ് കാലത്ത് കൂട്ടരേ സത്യമെന്തെന്ന് മനസ്സിലാക്കൂ വൈറസ് മഹാമാരി പടരുന്ന കാലം ഒരുമിച്ച് ജാഗ്രത പാലിച്ചിടാം
നിപ്പയേയും നമ്മൾ തുരത്തി വിട്ടു പതറാതെ നമ്മുടെ രക്ഷയ്‌ക്ക് വേണ്ടി പതിനായിരങ്ങൾ നിരന്ന് നിൽപ്പൂ
വരുതിയിലാക്കാൻ ശ്രമിക്കുന്നവർ ആരോഗ്യപാലകർ പോലീസുകാർ പിന്നെ നീളുന്നു വലിയൊരു പട്ടികയും
നോവൽ കോറോണ വൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം വീട്ടിലിരിക്കാം സുരക്ഷിതരാകാം.
മായും മറഞ്ഞീടും ഈ ദിനവും നാളെ വരും നല്ല നാൾകൾ വരും വിജയം ലഭിക്കുന്ന സുദിനം വരും.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |