പ്രതിരോധിക്കാം കൊറോണയെ....
കൊറോണ വൈറസ് ചൈനയിൽ ജീവനെടുത്ത് തുടങ്ങിയതോടെ ലോകം മുഴുവൻ അതീവ ജാഗ്രതയിലാണ്.മനുഷ്യരിൽ നിന്ന് മനുഷരിലേക്ക് പകരുന്ന ഈ വൈറസിനെ ചെറുക്കാൻ കേരളത്തിലെ ആരോഗ്യവകുപ്പും നിർദ്ദേശം പുറപ്പെടമവിച്ചിവിക്കുകയാണ്.ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയുന്നത്.ഇപ്പോഴെത്തിയിരിക്കുന്നത് NOVAL CORONA എന്ന കൊറോണ വൈറസിന് ജനിതകമാറ്റത്തിൽ വന്ന ഒരു വകഭേദമാണ്.ഈ വൈറസാണ് ആഗോളമായി തന്നെ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ്COVID 19 എന്ന കൊറോണ വൈറസ്.ലാറ്റിൻ ഭാഷയിൽ കൊറോണയെന്നാൽ കിരീടമെന്നാണർത്ഥം.കൃത്യമായ മരുന്നോ വാക്സിനോ കൊറോണ വൈറസിന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പറയാൻ പ്രത്യേകിച്ചുള്ള കാരണം ഇതുതന്നെയാണ്.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.പനി,ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത്.കൊറോണ ബാധിച്ചവർ പലരും ലക്ഷണങ്ങൾ കാണിക്കുന്നില്ല.അതുകൊണ്ട് നമ്മൾ സാമൂഹിക അകലം പാലിക്കണം.നമുക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊറോണയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|