കണ്ടാലയ്യോ കഷ്ടം തോന്നും
നാട്ടിലെ ഓരോ കോപ്രായങ്ങൾ
ഒരിടത്തൊരുവൻ തല്ലുനടത്തും
പിന്നെ അവനെ കുത്തിമലർത്തും
പോലീസായി കോടതിയായി
പിന്നീടവനോ ജയിലിലുമായി
അവനെയിറക്കാൻ ഫോൺകോളായി
വക്കീൽ പിന്നെ ജാമ്യവുമായി
എന്നാൽ ഇന്നോ മഹാമാരി
പേടിച്ചോടി ആളുകളെല്ലാം
ആശുപത്രിയിലേക്കോടിയിട്ടെല്ലാരും
പേടിച്ചൊതുങ്ങി വീട്ടിൽ ഇരിപ്പു.