കാവും കുളവും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾകുളളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രക്രിതീ നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസില്ലാത്തോർ
മുത്തിനെ പോലും കരിക്കട്ടയായി കണ്ട
ബുദധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ-
നൊത്തൊരുമിച്ചവർ നമ്മൾ
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിതെളിച്ചു
കാതരചിത്തമന്നെത്രയോ പക്ഷികൾ
കാണാമറയത്ത് ഒളിച്ചു
വളളികൾ ചിറ്റി പിണഞ്ഞ് പടർന്നൊരാ-
വന്മരചില്ലകൾ തോറും
പൂത്തുനിന്നൊരുഗതകാലസൗരഭ്യ
പൂരിതവർണ്ണപുഷ്പങ്ങ്ൾ
ഇന്നിനി ദുർല്ലഭം മാമരചില്ലക
ലൊന്നാകെ നാം വെട്ടിവീഴ്ത്തി
എത്രയായലും മതിവരാറില്ലൊത്തൊ
രത്യാഗ്രഹികളെ പോലെ
വിസ്ത്രൃത നീല ജലാശയങ്ങൾ മാലിന്യ
കണ്ണൂനീർ പൊയ്കകളെന്യൊ
പച്ച പ്പരിപ്പുകാരത്തെൻ കുഴമ്പുണ്ടു നാം
പുച്ഛിപ്പു മാത ദുഗ്ദ്ധ്ത്തെ