എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/പ്രകൃതിക്കെന്തൊരു മാറ്റം

പ്രകൃതിക്കെന്തൊരു മാറ്റം

മർത്യന്റെ ഭരണം ഭൂമിയിൽ നിറഞ്ഞതും
ജാതിമതത്തിന്റെ പേരിൽ യുദ്ധങ്ങളുണ്ടായതും
ഫാക്ടറിപ്പുകയെല്ലാം വായുവിൽ നിറഞ്ഞതും
ജനനിയായ ഭൂമിയെ സങ്കടത്തിലാക്കി.

വായുജലമലിനീകരണങ്ങൾ കൊണ്ട്
പക്ഷിമൃഗാദികളെ മരണത്തിലാക്കി
ഒടുവിൽ ദൈവം തന്നെ മനുഷ്യവർഗ്ഗത്തെ
നല്ലപാഠം പഠിപ്പിക്കാനായ് ശ്രമിച്ചു .

ഒരു ചെറുകീടത്തെ ഭൂമിയിലയച്ചതും
കോറോണയെന്ന പേരിൽ പ്രസിദ്ധനായതും
ആദ്യം വുഹാനിൽ പിന്നെ ഭൂമിയിലെല്ലായിടത്തും തന്നെ
ആ ചെറുകീടത്തിന്റെ വലിയ വലയിലായി.

ഒന്നുരണ്ടുമൂന്നെന്നുതുടങ്ങി ലക്ഷം പേരും
കീടമായ ചെറു കോറോണയ്ക്കിരയായി
വീട്ടിലിരുന്നാൽ രക്ഷ ,പുറത്തിറങ്ങിയാൽ
പിന്നെ ഭീതിപടർത്തുന്ന കോവിഡ് - 19 രോഗം .

ഒടുവിൽ ഫാക്ടറികളെല്ലാമടച്ചു
പിന്നെ വാഹനങ്ങളുടെ ഒഴുക്കുനിന്നു
വായുജല മലിനീകരണങ്ങളെല്ലാം തന്നെ
കൊറോണയെന്ന മഹാമാരി തുടച്ചു നീക്കി .

ഏഞ്ചൽ എ സി
7 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത