എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കോറോണ എന്ന ഭീകരസത്വം

കോറോണ എന്ന ഭീകരസത്വം

ലോകത്താകെ മഹാമാരിപോൽ പെയ്തിറങ്ങി
നശിപ്പിക്കുവാൻ ഭീകരസത്വമായ് വന്ന കോറോണയേ
പൊരുതി ജയിച്ചിടേണം നമ്മൾ
പൊരുതി ജയിച്ചിടേണം.
ഈ ദുർഘട നിമിഷത്തിൽ നമ്മൾ
ഒന്നായ് പൊരുതി ജയിച്ചിടേണം.
ഭയന്നോടേണ്ട നാം ......
ചങ്കുറപ്പോടെ, ജാഗ്രതയുടെ , കോറോണയേ
ജയിച്ചിടേണം നമ്മൾ
സമ്പന്നനെനെന്നോ ,ദരിദ്രനെന്നോ
ജാതി - മത ഭേദമെന്യേ കോറോണയിന്നിതാ
നമ്മുടെ പടിവാതിൽക്കൽ മുട്ടുന്നു .
ലോകത്തെ ജയിക്കാൻ നെട്ടോട്ടമോടിയ
മനുഷ്യനിന്നിതാ ജീവനുവേണ്ടി കേഴുന്നു .....
ഈ മഹാമാരിയിൽ ലോകം മുങ്ങിത്താഴാതിരിക്കാൻ
ശുചിത്വം പാലിക്കാം ..... സമ്പർക്കം ഒഴിവാക്കാം
ഒരു കുടക്കീഴിലെന്നപോൽ ഒന്നായ് -
ലോകത്തെ തിരിച്ചെടുക്കാം .

അഭിരാമി എസ്
6 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത