വർണ്ണപ്പൂവേ പൊന്നഴകെ
എന്തിനു മഞ്ഞു തുള്ളികൾ വീഴ്ത്തുന്നു ?
കരയുകയാണോ പൊന്നഴകേ
നിന്നുടെ ജീവിതമോർത്തിട്ടോ ?
വർണ്ണപ്പൂവേ പൊന്നഴകേ
എന്തിനു വാടിക്കുഴയുന്നു ?
വന്ദിക്കുകയാണോ പൊന്നഴകേ
അതോ വേദന താങ്ങി മടുത്തിട്ടോ?
വർണ്ണപ്പൂവേ പൊന്നഴകേ
നീ ഈ മണ്ണിനെ വിട്ടു പോകരുതേ
നീയല്ലാതെ എനിക്കു മിത്രമെ നിക്കേതുവേറെ ?