രാജാവിന്റെ ഭക്ഷണം
ഒരു ദിവസം ഒര് കുറുക്കൻ സിംഹ രാജാവിനെ കാണാനെത്തി. ഒട്ടിയ വയറുമായി പതുക്കെ പതുക്കെ നടന്നുനീങ്ങുന്ന രാജാവിനോട് കുറുക്കൻ ചോദിച്ചു
" പ്രഭോ അങ്ങ് വളരെ അവശനാണല്ലോ, പ്രത്യകിച്ച് അസുഖം വല്ലതും ഉണ്ടോ "
ഇല്ല, രണ്ട് മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ട് അതിന്റെ ക്ഷീണമാണ് .ക്ഷീണം കാരണം ഇര തേടാൻ പോലും കഴിയുന്നില്ല -സിംഹം പറഞ്ഞു.
അതു കേട്ട കുറുക്കൻ പറഞ്ഞു - പ്രഭോ ,അങ്ങ് രാജാവല്ലേ ,എന്നിട്ടും എന്തിനാണ് ഭക്ഷണത്തിന് വേണ്ടി അലയുന്നത്. അവിടുത്തേക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാൻ ഓരോ പ്രജകളോടും പറയണം
ഇതു കേട്ട സിംഹ രാജൻ ഉറക്കെ ചിരിച്ചു
ഹ ...ഹ...ഹ..ഹ
എന്നിട്ട് പറഞ്ഞു - അവനവന്റെ ഭക്ഷണത്തിനുള്ള വക അവനവൻ തന്നെ കണ്ടെത്തണം. ഞാൻ പ്രജകളെ ആശ്രയിച്ച് ജീവിച്ചാൽ എന്റെ സ്ഥാനത്തിന് എന്ത് യോഗ്യതയാണ് ഉള്ളത്. സ്വന്തം ആഹാരത്തിനു വേണ്ടി കഷ്ടപ്പെടാൻ തയ്യാറാകാത്തവർ മടിയൻമാരാണ്. ഇതു കേട്ട കുറുക്കൻ ഒന്നും മിണ്ടാതെ നടന്ന് പോയി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ
|