മരതകക്കുന്നിലെ പാല പൂത്തു
മണവും കൊണ്ടാതിരാ കാറ്റു വന്നു.
കാറ്റിന്റെ കൈകളിൽ വള കിലുങ്ങി
കിലുകിലം കിലുകിലം വള കിലുങ്ങി.
കിളിമൊഴിപ്പാട്ടിന്റെ ശീലുണർന്നു -
ശിലകളിൽ മുട്ടി പുഴ ചിരിച്ചു
ചിരി കേട്ടു താമരപ്പൂ ചിരിച്ചു
പൂമണം പിന്നെയും പെയ്തിറങ്ങി.
പുഴ മുറിച്ചതിരാവിൽ വഞ്ചി വന്നു
പുതിയ പ്രഭാതത്തെ കൊണ്ടുവന്നു.
പിന്നെയും പിന്നെയും പുഴ ചിരിച്ചു
പുഴയൊരു പുണ്യമായൊഴുകീടുന്നു.