അരി കഴുകിയ വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
അരി കഴുകിയ വെള്ളം നമ്മൾ
പശുവിന് കൊടുക്കും മോനേ.
ചോറു വാർത്ത വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
ചോറ് വാർത്ത വെള്ളം നമ്മൾ
ആടിന് കൊടുക്കും മോളെ.
പാത്രം കഴുകിയ വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
പാത്രം കഴുകിയ വെള്ളം നമ്മൾ
ചെടി നനയ്ക്കും മക്കളേ.