എൽപി.എസ്, വേങ്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്.പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ഓർമിക്കനുള്ള അവസരമായി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ചു തുടങ്ങിയത്.ഓരോ വ്യക്തിയും സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ ഭൂമിയെയും പ്രകൃതിയെയും പ്രകൃതി വരദാനമായി കാണുന്ന പരിസ്ഥിതിയെയും സംരക്ഷിക്കാൻ കഴിയണം.ആവശ്യത്തിന് അറിവുള്ളത് കൊണ്ട് കാര്യമില്ല.അത് പ്രയോജനപ്പെടുത്താൻ കഴിയണം.നമുക്കും നമ്മുടെ പുതു തലമുറയ്ക്കും സന്തോഷകരമായ ജീവിതം നയിക്കണമെന്ന് ആശയുണ്ടെങ്കിൽ നമ്മൾ ഈ ഭൂമിയെ നിലനിർത്തണം.പുഴകൾ,നീർത്തടങ്ങൾ,അരുവികൾ,തടാകങ്ങൾ ഇവയെ മലിനമാക്കി ഭൂമിയെ നശിപ്പിക്കരുത്.സന്തോഷകരമായ ഒരു ജീവിതത്തിനായി നമുക്ക് കൈ കോർക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |