വീട്ടിലിരിക്കൂ കൂട്ടരേ ..
വീട്ടിലിരിക്കൂ കൂട്ടരേ..
നമ്മുടെ ജീവൻ രക്ഷിക്കാൻ
ഒത്തൊരുമിച്ചു പൊരുതീടാം
കോവിഡ് 19 നെ നേരിടാൻ
മാസ്ക്ക് ധരിക്കൂ കൂട്ടരെ
കൂട്ടം കൂടി നിൽക്കരുതെ
കൂട്ടം കൂടി കളിക്കരുതേ
പുറത്തിറങ്ങി നടക്കാതെ
വീട്ടിലൊതുങ്ങി കഴിഞ്ഞോളൂ.
കൈയും മുഖവും കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
പരിചയമില്ലാത്താരോടും
സമ്പർക്കത്തിനു പോകരുതേ
പനിയും ചുമയും ഉണ്ടെങ്കിൽ
തുറന്നു പറയാൻ മടിക്കരുതേ
നല്ലൊരു നാളെ പുലരാനായി
ഒത്തൊരുമിച്ച് പ്രയത്നിക്കാം