എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/കഥ/ദീപുവിന്റെ നന്മ

ദീപുവിന്റെ നന്മ

ഒരു കൊച്ചു കുടുംബമാണ് ദീപുവിന്റേത്. അച്ഛനും അമ്മയും ദീപുവും അടങ്ങുന്ന കൊച്ചു കുടുംബം. അച്ഛൻ കിടപ്പിലാണ് അമ്മ വീട്ടുജോലിക്ക് പോയാണ് കുംടുംബം നോക്കിയിരുന്നത്. അമ്മ പണിക്ക് പോയി വരുമ്പോൾ കൊടക്കുന്ന നാണയങ്ങൾ കൂട്ടി വച്ച ഒരു ചെറു സമ്പാദ്യം അവനുണ്ടായിരുന്നു. ഒരു സൈക്കൾ എന്ന സ്വപ്നം ഇതിലൂടെ സാക്ഷാത്ക്കരിക്കാമെന്ന് അവൻ കരുതി. അങ്ങനെയിരിക്കെ കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗൺ വന്നു. അമ്മയ്ക്ക്പണിയില്ലാതായി. വീട്ടുകാര്യങ്ങൾ കഷ്ടത്തിലായി അമ്മയുടേയും അച്ഛനേറെയും വിഷമം അവന് താങ്ങാനായില്ല ഈ സമയത്ത് തന്റെ സമ്പാദ്യം ഉപയോഗിക്കേണ്ടതാണെന്ന് അവന് തോന്നി. കുടുക്ക പൊട്ടിച്ച് പണമെടുത്ത് അമ്മയുടെ കൈകളിൽ വച്ച് കൊണ്ട് അവൻ പറഞ്ഞു ഇത് നമ്മുടെ വീട്ടാവശ്യത്തിനും നമ്മളേക്കാൾ കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ വേണ്ടിയും ഉപയോഗിക്കാം .... അമ്മ നിറമിഴികളോടെ മകനെ തന്നെ നോക്കി നിന്നു.

ശ്രീലക്ഷ്മി ബിജു
std 6
എൻ ഐ എം യു പി സ്കൂൾ