എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ശുചിത്വപാലനം

ശുചിത്വപാലനം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകണമെങ്കിൽ ഒരുപോലെ പ്രധാനമാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. എന്നാൽ നാം നമ്മുടെ ചുറ്റുപാടുമൊന്നു നോക്കു. നാം നടന്നു പോകുന്ന വഴികളിലും നമ്മുടെ നാട്ടിലെ ജലാശയങ്ങളിലും എന്തിനധികം നാം ശ്വസിക്കുന്ന വായു പോലും മലിനമല്ലേ? വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന വാതകങ്ങൾക്കു പുറമെ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും ഒക്കെ കൂടി ആകെ മലിനമായ അന്തരീക്ഷമല്ലേ? നമുക്ക് ചെയ്യാനാകുന്നത് നമ്മൾ ചെയ്യണം. നമ്മുടെ വീടും പരിസരവും നമുക്ക് വൃത്തിയാക്കാം. നമ്മൾ ഏറെ സ്നേഹിക്കുന്ന നമ്മുടെ സ്കൂളും പരിസരവും വൃത്തിയാക്കേണ്ടതും നമ്മുടെ ജോലി തന്നെ. അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ സംസ്കരിക്കണം. മരങ്ങളെയും പക്ഷിമൃഗാദികളെയും സംരക്ഷിക്കണം. സ്വയം നമ്മൾ ശുചിത്വം പാലിക്കണം. ഈ പരിസ്ഥിതിയെ സ്നേഹപൂർവ്വം സംരക്ഷിക്കണം.

അനഘ ഷൈൻ
4 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം