ശുചിത്വം

നമ്മുടെ ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് ശുചിത്വം. ശുചിത്വമില്ലെങ്കിൽ നമുക്ക് അസുഖങ്ങൾ വളരെ വേഗം പിടിപെടും. അതിനാൽ നമ്മൾ വ്യക്തിപരമായും പരിസ്ഥിതിപരമായുമുള്ള ശുചിത്വം പാലിക്കണം. വീടും പരിസരവും നമ്മൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കണം. പ്ലാസ്റ്റിക് കത്തിക്കുന്നത് വഴി അന്തരീക്ഷം മലിനമാകുകയും നമുക്ക് മാരകമായ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

കുറച്ചു നാളുകളായി നമ്മെ അലട്ടുന്ന ഒരു പ്രശ്നം ആണ് കൊറോണവൈറസിന്റെ വ്യാപനം. ശുചിത്വ പരിപാലനത്തിലൂടെ ഈ വൈറസിനെ നമുക്ക് ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. വികസിത രാജ്യങ്ങളെക്കാൾ നമ്മുടെ രാജ്യത്തു രോഗവ്യാപനം നിലവിൽ കുറവാണ്. കാരണം നീണ്ട കാലത്തേ ലോക്ക്ഡൗണിലൂടെ സാമൂഹിക അകലം പാലിച്ചും സോപ്പ് ഉപയോഗിച്ചു ശരീരശുദ്ധി വരുത്തിയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചുമൊക്കെ ഈ രോഗത്തിനെ തുരത്താനായി നാം എല്ലാവരും ഒരുമയോടെ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ പ്രയത്നത്തിന് ശുഭകരമായ ഫലം കിട്ടാതിരിക്കില്ല. എത്രയും വേഗം ഈ വൈറസ് നമ്മുടെ ലോകത്തുനിന്ന് മാറിടാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
"ശുചിത്വം പാലിക്കൂ രോഗം അകറ്റൂ"
അനഘ എസ് ഡി
5 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം