പതിപ്പുകൾ

ആമുഖം

കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗാത്മകത വികസിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നസാഹിത്യോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

 

പതിപ്പുുകൾ

വേദിയുടെ ആഭിമുഖ്യത്തിൽ കൈയ്യെഴുത്തു പതിപ്പുകൾനിർമ്മിച്ചു വരുന്നു. മുൻ വർഷങ്ങളിലായി നൂറിൽപരം പതിപ്പുകൾ നിർമ്മിച്ചു. പഠനം ഓൺലൈനായപ്പോൾ ഡിജിറ്റൽ പതിപ്പുകളിലേക്ക് മാറി.

സാഹിത്യ ശില്പശാലകൾ

വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമാണ് സാഹിത്യശില്പശാലകൾ. പത്തനംതിട്ട ഡയറ്റ് റിട്ട. സീനിയർ ലക്ചറർ ശ്രീകുമാർ എസ് നായർ നടത്തിയ 'പാടിരസിക്കാം' , പ്തശസ്ത നാടൻപാട്ട് കലാകാരൻ പ്രകാശ് വള്ളംകുളം നയിച്ച നാടൻപാട്ട് ശില്പശാല എന്നിവ ഈ വർഷം ഓൺലൈനായി നടത്തിയ ശില്പശാാലകളാണ്.