എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/ഗോപുവും ശുചിത്വവും
ഗോപുവും ശുചിത്വവും
എൻ്റെ അയൽപക്കത്തുള്ള പത്തുവയസുള്ള കുട്ടിയാണ് ഗോപു. അച്ഛൻ്റെയും അമ്മയുടെയും ഏക മകൻ. അവധി ദിവസങ്ങളിൽ കുട്ടുകാരുമായി പുറത്തു കളിക്കുകയാണ് അവൻ്റെ വിനോദം. ശുചിത്വത്തെ പറ്റി അവന് ഒരു ബോധവുമില്ലായിരുന്നു. അങ്ങനെ ഇരിക്കെ മാർച്ച് മാസത്തിൽ അച്ഛൻ അവനെയും അമ്മയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി . കുറച്ചു ദിവസത്തെ താമസത്തിനു ശേഷം ട്രെയിനിൽ തിരികെ വരുമ്പോൾ ഗോപു ഒരു കാഴ്ചകണ്ടു .ചില ഇടങ്ങളിൽ ആളുകൾ മുഖാവരണം ധരിച്ചിരിക്കുന്നു. സ്റ്റേഷനിലെല്ലാം നിറയെ പോലീസുകാരും കടകളുടെ മുമ്പിൽ ഹാൻഡ്‌വാഷും വെള്ളവും ഇരിക്കുന്നു .അവനു കാര്യം ഒന്നും മനസ്സിലായില്ല. വീട്ടിൽ എത്തിയതിനു ശേഷം അമ്മൂമ്മ കൈകഴുകി ആഹാരം കഴിക്കാൻ വിളിച്ചു . കൈകഴുകാൻ കൂട്ടാക്കാതെ ആഹാരം കഴിച്ചു കൊണ്ടിരുന്നു .കുളി കഴിഞ്ഞ് വന്ന അച്ഛൻ ചോദിച്ചു , യാത്ര കഴിഞ്ഞ് വന്നാൽ ശരീരശുദ്ധി വരുത്താതെ ആഹാരം കഴിക്കുകയാണോ ചെയ്യേണ്ടത് ? . പെട്ടെന്ന് അവൻ്റെ ശ്രദ്ധ ടീവിയിലേക്ക് ആയി.നേരത്തെ കണ്ട ഹാൻഡ്‌വാഷും പിടിച്ചുകൊണ്ട് ചാനൽ റിപ്പോർട്ടർ പറയുന്നു ' കൈകൾ വെറുതെ കഴുകിയാൽ പോരാ ഇരുപത് സെക്കൻഡ് കഴുകണം ...',അതെന്തിനാണ് എന്ന് അച്ഛനോട് ചോദിച്ചു . അവന് അച്ഛൻ എല്ലാം പറഞ്ഞു കൊടുത്തു .രാത്രിയായി അമ്മ അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ കണ്ടകാഴ്ച്ച ഗോപു സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നു .അമ്മയ്ക്ക് അത്ഭുതമായി . ഒന്ന് കൈയ് കഴുകെടാ എന്ന് പറയുമ്പോൾ വെള്ളത്തിൽ മുക്കിയിട്ട് വരുന്നവനാണ് . ശുചിത്വം എന്തിനുവേണ്ടി ആണെന്നും എന്താണന്നുo അവൻ പഠിച്ചു . കൊച്ചുകുട്ടിയായ അവൻ ശുചിത്വം പാലിച്ചുകൊണ്ട് കോറോണയെ നേരിടാൻ തയ്യാറെടുത്തു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |