കാവാലം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് കാവാലം . ആലപ്പുഴ ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തിയിലാണ്‌ കാവാലം സ്ഥിതി ചെയ്യുന്നത് .ആലപ്പുഴ നഗരത്തിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് കാവാലം സ്ഥിതി ചെയ്യുന്നത് . നീലംപേരൂർ ,കൈനടി ,ചെറുകര ,ഈറ ,കൈനകരി ,കണ്ണാടി ,പുളിങ്കുന്ന് ,നാരകത്തറ , വെളിയനാട്  എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ . നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയറക്കാവ് ദേവീക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാലയമാണ് .

പ്രകൃതിഭംഗി

പമ്പാനദി കാവാലം ഗ്രാമത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ചേരുന്നു . അതുകൊണ്ട് പ്രകൃതിരമണീയമായ അനേകം പ്രദേശങ്ങൾ കൊണ്ട് സമ്പന്നമായ ഗ്രാമമാണ് കാവാലം .

               കായലുകളും അവയിലേക്കുള്ള കനാലുകളും നിറഞ്ഞതാണ് കാവാലത്തിന്റെ ഭൂപ്രകൃതി . കുട്ടനാടിന്റെ വയലേലകളും കനാലുകളിലൂടെയുള്ള വഞ്ചികളും കാവാലത്തെ മനോഹരമാക്കുന്നു . കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമാണ് കാവാലം .

ചരിത്രം

നിരവധി കാവുകളും കുളങ്ങളുമുണ്ടായിരുന്ന പ്രദേശമായിരുന്നു കാവാലം . കാവും അളവുമുള്ള പ്രദേശം എന്ന പേര് രൂപാന്തരപ്പെട്ടു കാവാലം ആയി എന്നാണ് പറയപ്പെടുന്നത് . പഴയകാലത്തു വഞ്ചികളിലൂടെയും ബോട്ടുകളിലൂടെയും മാത്രമേ കാവലത്തു എത്തിച്ചേരാൻ കഴിയുമായിരുന്നുള്ളൂ . കായല് കുത്തി നിലമൊരുക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ് .

പ്രധാന വ്യക്തികൾ 

  • കാവാലം  മാധവപ്പണിക്കർ  -ഭരണകർത്താവ് , ചരിത്രകാരൻ
  • കാവാലം നാരായണപ്പണിക്കർ -കവി , നാടകാചാര്യൻ
  • കാവാലം ശ്രീകുമാർ -പാട്ടുകാരൻ
  • ഡോ . കെ അയ്യപ്പപണിക്കർ - കവി