സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
                                                                                        സ്കൂൾതല റിപ്പോർട്ട്

2018-19

അദ്ധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.SSLC യ്ക് വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളേയും അഭീനന്ദിച്ചു. നവാഗദർക്ക് യൂണിഫോം,ബുക്ക്,പേന എന്നിവ വിതരണം ചെയ്തു.

2017-2018

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം

                                                                                        ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
  ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ്ട്രസ്. ശ്രീമതി പി. ബീന ടീച്ചർ വിശദീകരിച്ചു. 
                                                                                                         സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.