സ്കൗട്ട്&ഗൈഡ്സ്

       ഈശ്വരവിശ്വാസവും മതസഹിഷ്ണുതയും മാനവസ്നേഹവും പ്രതിപക്ഷ ബഹുമാനവും സമാധാനകാംക്ഷയും, സേവന സന്നദ്ധയും ത്യാഗമനോഭാവവും ഉള്ള വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.ഇരുപത് വർഷമായി നമ്മുടെ വിദ്യാലയത്തിൽ സ്കൗട്ട് ഗൈഡ് സംഘടനയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി തുടർന്നു പോരുന്നു. ( SSLC Examination - രാജ്യ പുരസ്കാരം ലഭിക്കുന്ന കുട്ടികൾക്ക് 25 മാർക്കും, രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്ന കുട്ടികൾക്ക് 60 മാർക്കും ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് ).