ആരോഗ്യം

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നത് കൊണ്ടുദ്ദേശിച്ചിരുന്നത് ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുളള മനസ്സുണ്ടാവു.നല്ല ആരോഗ്യമുളള ശരീരം ഉണ്ടെങ്കിൽ മാത്രമെ നമുക്ക് നല്ല്ത് പോലെ ജീവിക്കാൻ സാധിക്കുകയുളളു.നല്ലആരോഗ്യം ഉണ്ടാവണമെങ്കിൽ കൃത്യ സമയത്ത് പോഷക സമൃദ്ദമായ ആഹാരം കഴിക്കണം. ആരോഗ്യമില്ലാത്ത ശരീരത്തിൽ ആരോഗ്യമുളള മനസ്സുണ്ടാവില്ല.അലസമായ മനസ്സ് ചെകുത്താന്റെ പണിപ്പുരയായിരിക്കും.നല്ല ശുചിത്വം ഉണ്ടെങ്കിലെ നല്ല ആരോഗ്യമുണ്ടാവൂകയുളളു. നല്ല ആരോഗ്യമുണ്ടെങ്കിലെ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാവുകയുളളു, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്.

അയൻചന്ദ്
4 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം