കേരളം 2020

നല്ലനാളേയ്ക്ക് വേണ്ടിയെൻ കൂട്ടരെ
കുഞ്ഞു കുഞ്ഞു നിർദേശങ്ങളോർക്കുക
ലോകരാജ്യങ്ങൾ മുട്ടുകുത്തുമ്പോഴും
കൊച്ചുകേരളം മാതൃകയാകട്ടെ

     ഒരു തുണ്ടുതൂവാല തുമ്മൽ ചെറുക്കുവാൻ
  ഒരു കിണ്ടി വെള്ളമെൻ ഉമ്മറപ്പടിയിലും
ഒരു മീറ്റർ അകലത്തിൽ നിന്നാൽ മതിയിനി
ഹസ്തദാനങ്ങൾ പരിമിതമാക്കണം.

മാസ്ക്ക് ധരിക്കുന്നതത്രേ സുരക്ഷിതം
ആഴ്ചയിൽ ഒരുദിവസം പരിസരം കാക്കുവാൻ
യാത്രകൾനന്നേ കുറയ്ക്കണം നാമിനി
ഭവനത്തിൽ തന്നെ തുടർന്നിടേണം

കൂട്ടങ്ങളൊന്നുമേ കൂടരുതേയിനി
ഒത്തുചേർന്ന് പ്രയത്നിച്ചിടാം
രോഗങ്ങളില്ലാത്ത നാളേയ്ക്കുവേണ്ടി
കൂട്ടരേ നമ്മൾക്കൂം പങ്കുചേരാം

 

ധനഞ്ജയ് ബി. എ.
2എ എൻ.സി.യു.പു.എസ്. അയ്യന്തോൾ, തൃശ്ശൂർ, തൃശ്ശൂർ വെസ്റ്റ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത