എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസരശുചീകരണം
പരിസരശുചീകരണം
പരിസരം വൃത്തിയുളളത് ആണെങ്കിൽ രോഗം വരുന്ന വഴി ഏതെന്നു പറയേണ്ടതില്ലല്ലോ.സമൂഹത്തിൽ രോഗങ്ങൾ പടർന്നു പിടിക്കുന്നത് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടാണ്. ആരോഗ്യമാണ് ഏറ്റവുംവലിയധനംഎന്നുപറയുന്നതിൽ എന്താണു തെറ്റ്? ആരോഗ്യമുള്ളശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു. "ശരീരമാദ്യം ഖലുധർമസാധനം "എന്നാണല്ലോ പഴമൊഴി ബലത്ത മനസ്സിൽ മാത്രമേ നിരവധി ചിന്തകൾ ഉണരൂ .ആ ചിന്തകൾ പ്രകടിത രൂപത്തിലാക്കാനും ആരോഗ്യമുള്ള ശരീരം വേണം.ആരോഗ്യം അരോഗവസ്ഥയാണ്. അതെ അവസ്ഥ നിലനിൽക്കണമെങ്കിൽ പരിസരം വൃത്തിയാവണം. വൃത്തിഹീനമായിടത്ത് അതിഷ്ടപ്പെടുന്ന ജീവികൾ വളരുന്നു.പല ജന്തുക്കളും രോഗവാഹകരാകുന്നു. വീടും പരിസരവുമാണ് ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ടത് അങ്ങനെയായാൽ പകർച്ചവ്യാധികളെ നിയന്ത്രിക്കാം ആഹാരം വഴി പടരുന്ന രോഗങ്ങൾ ഇല്ലാതാക്കാം.വീടും പരിസരവും നന്നായി സൂക്ഷിക്കുന്നവർ പൊതുസ്ഥലവും വൃത്തിയായിരിക്കണമെന്ന് നിർബന്ധിക്കും ശുചിത്ത്വം അവർക്കു സംസ്കാരമാണ്.എന്നാൽ നാം തന്നെ ഇതിനു അപവാദമാക്കാറുണ്ട്.വീടും ചുറ്റുപാടും അവർ ഭംഗിയായി കരുതു൩ോഴും പൊതുപ്രദേശം വൃത്തിയായി വയ്ക്കുവാ൯ താല്പര്യം കാണിക്കാറില്ല. വീടിന്റെ പരിസരം വൃത്തിയാക്കി ചപ്പും ചവറും അഴുക്കും റോഡിന്റെ ഓരത്തു തള്ളുന്ന കാഴ്ച കേരളത്തിൽ സർവത്രയാണ് പരിസരം മലിനമാക്കുന്നതിൽ നാം ഒട്ടും പിന്നിലല്ലെന്നാണ് ഇതു തെളിയിക്കുന്നതു?
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |