ലോകമെങ്ങും പിടിച്ചു കൂലുക്കിയ
കുറുമ്പനാണു നീ കുറുമ്പൻ
മനുഷ്യരെല്ലാം നിസ്സഹായരെന്ന്
നീ ഞങ്ങളെ ഓർമ്മിപ്പിച്ചു
പള്ളിയില്ല പള്ളിക്കൂമില്ല യാത്രയില്ലാ ഉത്സവങ്ങളും
ബന്ധനത്തിലാക്കൂവാൻ ലോക്ക്ഡൗണുമായിവിടെ
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ
മാസ്കുണ്ട്, സാനിറ്റൈസറുണ്ട്,ഹാൻഡ് വാഷുമുണ്ട്
അകന്നിരുന്ന് അടുത്തിരിക്കുന്നു ഞങ്ങൾ
പറയുന്നതെന്തും അനുസരിക്കുന്നു ഞങ്ങൾ
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ
ഐസൊലേഷനിലായ ജീവിതവുമായ്
ശുഭപ്രതീക്ഷയോടെ ഞങ്ങൾ വരുന്നു
കൂടുതൽ കരുത്തോടെ ജീവിതപ്രതീക്ഷയുമായ്
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ