തുടിതാളമോടെയെത്തും
താങ്കളൊരു ദിവ്യൻ
ദൈവികമാണ് ആ യാത്ര
ആഴി മുതൽ പൃഥ്വി വരെ
അഭാവമാണ് ദു:ഖം
അധികമായാൽ കലി
തണുപ്പാണ് താങ്കൾ
ഒഴുക്കാണ് താങ്കൾ
മൃദുവാണ് താങ്കൾ
ചേരുന്നിടം രൂപം
മേലിലാണ് വാസം
കാറ്റാണ് വാഹനം
കറുപ്പാണ് നിറം
വെളുപ്പെന്നു തോന്നും
നിറമില്ല താനും
മണമില്ല ഒട്ടും