എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/അക്ഷരവൃക്ഷം/ഉയി൪പ്പ്

ഉയിർപ്പ്



അനന്തവിഹയസ്സിലൊരഃ പൊ൯കിരണം
അമൃതധാരയിലൊരു ഹൃദയസ്പ൪ശം
അഗാധമായി നീയെന്നെ പുണരുമ്പോൾ
അറിയാതെ നിന്നിലേക്കടുക്കുന്നു ഞാൻ.....
ഹൃദയത്തിലെ ജാലകത്തിനു പഴുതിലൂടെന്നെ
തേടിവന്ന സൂര്യതേജസ്സോ നീ???????
പ്രാണനെ ചെളിയടിഞ്ഞ
              രഥത്തിലെതിരേൽക്കാൻവന്ന
              നിഷാദനോ നീ ???????
അദിയും ദുഃഖവും ആരറിവാൻ ?
അവനിയിൽ ബന്ധങ്ങളെന്തു നേടാൻ ??
വിരഹത്തിൽ തളരുന്നമനുഷJപുത്രൻ തൻ
വിധി എന്ന ശിശുവിൻ്റെ ജലപനങ്ങൾ?
               കറുത്ത നിറമുളള വാർമുകലെ
               കടലിൻ്റെ ഓമനപൊൻമകനേ....
               പെയ്തിറങ്ങൂയെൻ ശിരസ്സിൽ
               അഗാധമായെന്നെ പുണരൂയെൻ ഹ്യദയമേ ......
ചണ്ഡമായ അത്യുഷ്ണത്തിൽ
മണ്ഡലി ചുറ്റിപ്പോകു-
മന്തരീക്ഷത്തിൽ കാണാ
കോണിയിൽ പടിക്കെട്ടിൽ
നിത്യ യാത്രിയായ് നീണ്ട
നിശ്ചല നിമേഷത്തെ
സ്വപ്ന ഗർഭത്തിൽ നീറ്റി
പ്പോകു മൂഴിയെപ്പോലെ
ഇടറും കണ്ണുനീർ ചാലിൽ
ഇരുളിൽ ശേഷി ച്ചേന്നാ മിതുപോൽ
മായാമോഹശേഷമായൊരു പുണരൽ
                                                

               ഒടുവിൽ ലോകാന്തര
               ശോകഭാവത്തിൽ ശാന്തം
               വിലയം പ്രാപിച്ചാലോ
               വിട്ടൊഴിഞ്ഞകുന്നാലോ......
അർപ്പിക്കുന്നെരായിരം വന്ദനം
അർപ്പിക്കുന്നൂയെൻ ജന്മ സുകൃതം
പോറ്റുപെറ്റപൊൻ മക്കളെ പോലെന്നെകാത്ത മാനവാ
നിനക്കൊരായിരം പ്രണാമം.....
                ആളൊഴിഞ്ഞനാവ്യതം
                ഇതുപോലകത്തെന്നും
                ആരവങ്ങൾക്കപ്പുറം
                ഉയിർപ്പിൻ ഒരുകണം.....



 

ശ്രീലക്ഷ്മി പി
10 B എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - കവിത